2013-04-12 15:36:34

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് മാര്‍പാപ്പയുടെ നന്ദി


12 ഏപ്രില്‍ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങളെ സന്ദര്‍ശിച്ച് അവര്‍ക്ക് നന്ദി പറഞ്ഞു. ഏപ്രില്‍ 12ാം തിയതി വെള്ളിയാഴ്ച രാവിലെയാണ് വത്തിക്കാന്‍ നഗര രാഷ്ട്രത്തിലെ ഉന്നത തല ഭരണസമിതിയായ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങളെ പാപ്പ സന്ദര്‍ശിച്ചത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ മാര്‍പാപ്പയ്ക്ക് സ്വാഗതമേകി. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരെ വ്യക്തിപരമായി കണ്ട് സംസാരിച്ച മാര്‍പാപ്പ അവരുടെ സേവനത്തിന് നന്ദി പറഞ്ഞു. ഇക്കഴിഞ്ഞ ഒരു മാസം അവര്‍ അധിക ജോലി ജോലി ചെയ്യേണ്ടി വന്നെങ്കിലും സസന്തോഷം അതിനു തയ്യാറായ അവരോട് തനിക്ക് അകമഴിഞ്ഞ കൃതജ്ഞതയുണ്ടെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.