2013-04-12 18:27:37

പാപ്പായുടെ ചിത്രവുമായി
റോമില്‍ ബസ്സ് ടിക്കറ്റുകള്‍


11 ഏപ്രില്‍ 2013, റോം
പാപ്പായുടെ വര്‍ണ്ണചിത്രവുമായി റോമില്‍ ബസ്സ് ടിക്കറ്റുകള്‍ പുറത്തിറങ്ങി.
കര്‍ദ്ദിനാള്‍ ആയിരിക്കുമ്പോഴും അധികവും പൊതുഗതാഗത സൗകര്യങ്ങള്‍ ഉപോയോഗിച്ച് സാധാരണക്കാരനായി യാത്രചെയ്തിരുന്ന പാപ്പാ ഫ്രാന്‍സിസിന് അഭിവാദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ്
റോമിന്‍റെ സിറ്റി ഗതാഗത വകുപ്പ് പ്രത്യേക ചിത്രവുമായി 10 ലക്ഷം ടിക്കറ്റുകള്‍ പുറത്തിറക്കിയതെന്ന്, റോമാ നഗരസഭയ്ക്കുവേണ്ടി മാക്സിമോ അല്‍ബാരോ പ്രസ്താവിച്ചു.

Roma saluta Papa Franceco ‘റോമാ നഗരം പാപ്പായ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു,’ എന്ന് അച്ചടിച്ചിട്ടുള്ള ടിക്കറ്റ് റോമിലുള്ള ബസ്സുകളിലും മെട്രോ ട്രെയ്നുകളിലും ഉപോഗിക്കാവുന്നതാണ്.
ഏകദേശം 100 രൂപാ (1.5 യൂറോ) മൂല്യമുള്ള ടിക്കറ്റ് ഉപയോഗിച്ച് 100 മിനിറ്റു സമയം തുടര്‍ച്ചയായി ബസ്സിലോ മെട്രോയിലോ സഞ്ചാരിക്കാവുന്നതാണ്. ഏപ്രില്‍ 10-ാം തിയതി പുറത്തിറക്കിയ ടിക്കറ്റ് നിശ്ചിത കേന്ദ്രങ്ങളിലൂടെയാണ് വിതരണം ചെയ്യുന്നതെന്നും, ടിക്കറ്റിന് വലിയ ഡിമാന്‍റുണ്ടെന്നും ഗതാഗതവകുപ്പിന്‍റെ വക്താവ് വെളിപ്പെടുത്തി.

പാപ്പായോടും വത്തിക്കാനോടും റോമിലെ ജനങ്ങള്‍ക്കുള്ള സ്നേഹത്തിന്‍റെയും ആദരവിന്‍റെയും പ്രതീകമാണ് ഈ സവിശേഷ ബസ്-മെട്രോ-ട്രാം ടിക്കറ്റുകളെന്നും atac-ന്‍റെ agenzia del transporto autoferrotranviario de Commune di Romaയുടെ വക്താവ് വിശദീകരിച്ചു.








All the contents on this site are copyrighted ©.