2013-04-11 19:00:29

‘ഭൂമിയില്‍ സമാധാനം’ ചാക്രികലേഖനം
സമാധാന പാതയില്‍ സഭയുടെ പതറാത്ത സാന്നിദ്ധ്യം


11 ഏപ്രില്‍ 2013, വാഷിങ്ടണ്‍
സമാധാനത്തിന്‍റെ പാതിയില്‍ സഭയുടെ പതറാത്ത സാന്നിദ്ധ്യമാണ് pacem in terris ‘ഭൂമിയില്‍ സമാധാന’മെന്ന ചാക്രിക ലേഖനമെന്ന്, നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ റ്റേര്‍ക്സണ്‍ പ്രസ്താവിച്ചു.

ജോണ്‍ 23-ാമന്‍ പാപ്പായുടെ വിഖ്യാതമായ ചാക്രികലേഖനത്തിന്‍റെ 50-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ട് ഏപ്രില്‍ 10-ാം തിയതി അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയിലുള്ള കാത്തലിക്ക് യൂണിവേഴ്സിറ്റിയില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് കര്‍ദ്ദിനാള്‍ റ്റേര്‍ക്സണ്‍ ഇങ്ങനെ പ്രസ്താവിച്ചത്. ആഗോളതലത്തില്‍ വിനാശം വിതച്ച രണ്ടാം ലോക മഹായുദ്ധത്തിനുശേഷവും ഭൂമിയില്‍ സമാധാനം വിദൂരത്താണെന്ന് തോന്നിയ കലുഷിതമായ രാഷ്ട്രീയ സാമൂഹ്യ അന്തരീക്ഷത്തില്‍ ജോണ്‍ 23-ാമന്‍ പാപ്പായുടെ മനസ്സില്‍ വിരിഞ്ഞ സമാധാനദൂതാണ് pacem in terris ‘ഭൂമിയില്‍ സമാധാനം’ എന്ന് കര്‍ദ്ദിനാള്‍ റ്റേര്‍ക്സണ്‍ അനുസ്മരിച്ചു.

മാരകമായ അണ്വായുധ ത്വരയുമായി ഇനിയും ഇന്നും ചില ലോകരാഷ്ട്രങ്ങള്‍ വെല്ലുവിളികള്‍ മുഴക്കുമ്പോള്‍ അടിസ്ഥാനപരമായി മനുഷ്യാന്തസ്സിനും, മാനവികതയ്ക്കും നിരക്കാത്തതാണ് ആണവശക്തിയുടെ ഉപയോഗമെന്ന് കര്‍ദ്ദിനാള്‍ റ്റേര്‍ക്സണ്‍ സമര്‍ത്ഥിച്ചു. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് യുദ്ധത്തിന്‍റെയും ദാരിദ്ര്യന്‍റെയും നടുക്കയത്തില്‍പ്പെട്ട അസ്സീസിയിലെ ഫ്രാന്‍സിസിനെ പ്രചോദനമായി സ്വീകരിച്ച പാപ്പ ബര്‍ഗോളിയോയും വിശ്വശാന്തിയുടെ പ്രായോക്താവാണെന്ന്
കര്‍ദ്ദിനാള്‍ റ്റേര്‍ക്സണ്‍ പ്രഭാഷണമദ്ധ്യേ പ്രസ്താവിച്ചു.
sedoc








All the contents on this site are copyrighted ©.