2013-04-10 20:29:43

‘സീഗ്നിസ്’
ലബനോണില്‍ സമ്മേളിക്കും


10 ഏപ്രില്‍ 2013, ബ്രസ്സല്‍സ്
കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകരുടെ ആഗോള സംഘട ‘സീഗ്നിസ്’ ലെബനോണില്‍ സമ്മേളിക്കുമെന്ന്, പ്രസിഡന്‍റ് ആഗസ്ററിന്‍ ലൂര്‍ദ്ദുസ്വാമി പ്രസ്താവനയിലൂടെ അറിയിച്ചു. 2013 ഒക്ടോബര്‍ 20-മുതല്‍ 23-വരെ തിയതികളില്‍ ലെബനോണിന്‍റെ തലസ്ഥനമായ ബെയ്റൂട്ടില്‍ അരങ്ങേറുന്ന സമ്മേളനം, ‘യുവതയുടെ മാധ്യമ സങ്കല്പവും സമാധാന സംസ്ക്കാരത്തിന് മാധ്യമങ്ങളുടെ പങ്കും,’ എന്ന വിഷയം പഠിക്കുമെന്നും ലൂര്‍ദ്ദുസ്വാമി അറിയിച്ചു.

ആഗോളതലത്തിലുള്ള കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകര്‍ ഇദംപ്രഥമമായി മദ്ധ്യപൂര്‍വ്വദേശത്ത് സമ്മേളിക്കുന്നതിലുള്ള സംതൃപ്തിയും സന്തോഷവും പ്രസ്താവനയിലൂടെ വത്തിക്കാന്‍റെ സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങല്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ക്ലാവുദിയോ മരിയ ചേല്ലിയും, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാരഡിയും തന്നെ അറിയിച്ചതായി, ബ്രസ്സല്‍സ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രസിഡന്‍റ് ലൂര്‍ദ്ദുസ്വാമി വെളിപ്പെടുത്തി.

ബെയ്റൂട്ടില്‍ അരങ്ങേറുന്ന അന്തര്‍ദേശിയ മാധ്യമ സമ്മേളനത്തിന്‍റെ വിശദമായ പരിപാടികളും വിദഗ്ദ്ധരുടെ പേരുകളും ഏപ്രില്‍ 18-ന് റോമില്‍ വത്തിക്കാന്‍ റോഡിയോ ഹാളില്‍ സംഘടിപ്പിക്കുന്ന മാധ്യമ സമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്നും ലൂര്‍ദ്ദുസ്വാമി അറിയിച്ചു.









All the contents on this site are copyrighted ©.