2013-04-10 20:16:03

പാപ്പാ ഫ്രാന്‍സിസിന്
ചൈനയോട് വാത്സല്യം


10 ഏപ്രില്‍ 2013, ഹോങ്കോംങ്ങ്
ചൈനയിലെ സഭയോട് പാപ്പാ ഫ്രാന്‍സിസിന് പ്രത്യേക വാത്സല്യമുണ്ടെന്ന്, ഹോങ്കോംഗ് അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോണ്‍ തോങ്ങ് പ്രസ്താവിച്ചു.
പാപ്പാ ഫ്രാന്‍സിസിന്‍റെ സ്ഥാനാരോഹണ കര്‍മ്മം അനുസ്മരിച്ചുകൊണ്ട് ഹോങ്കോംഗില്‍ ഞായറായ്ച അര്‍പ്പിച്ച സമൂഹദിവ്യബലിമദ്ധ്യേയാണ് ഇക്കാര്യം കര്‍ദ്ദിനാള്‍ തോങ്ങ് വെളിപ്പെടുത്തിയത്.

പാപ്പാ സ്ഥാനത്തേയ്ക്ക് ആരോപിതനായ ശേഷമുണ്ടായ ആദ്യകൂടിക്കാഴ്ചയില്‍ തന്‍റെ കരങ്ങള്‍ ചുംബിച്ചുകൊണ്ട്,
ചൈനയിലെ സഭയാണ് തന്‍റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം,
അവിടത്തെ പീഡിതസഭ ആഗോളസഭയ്ക്ക് മാതൃകയും പ്രചോദനവുമാണെന്നും പാപ്പ പ്രസ്താവിച്ചതായി കര്‍ദ്ദിനാല്‍ തോങ് തന്‍റെ വചനപ്രഘോഷണമദ്ധ്യേ പങ്കുവച്ചു.

കര്‍ദ്ദിനാള്‍ തോങ് പാപ്പായ്ക്കു സമ്മാനിച്ച ഷേഷനിലെ കന്യകാനാഥയുടെ വെങ്കല രൂപം തന്‍റെ ഓഫിസില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും, 460 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കിഴക്കിന്‍റെ പ്രേഷിതനായി ചൈനയിലെത്തിയ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെ അത് അനുസ്മരിപ്പിക്കുന്നുവെന്നും പാപ്പാ പ്രസ്താവിച്ചതായി കര്‍ദ്ദിനാള്‍ തോങ്ങ് അറിയിച്ചു.
Asianews








All the contents on this site are copyrighted ©.