2013-04-10 19:44:39

ക്രിസ്തുവിലുള്ള മാറ്റമാണ്
ക്രൈസ്തവികതയെന്ന് പാപ്പാ


10 ഏപ്രില്‍ 2013, വത്തിക്കാന്‍
കല്പനകള്‍ അനുസരിക്കുന്നതിലല്ല ക്രൈസ്തവികതയെന്ന് പാപ്പാ ഫ്രാന്‍സിസ് ട്വിറ്റ് സന്ദേശത്തിലൂടെ പ്രസ്താവിച്ചു.
ഏപ്രില്‍ 10-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിനുശേഷം നല്കിയ ട്വിറ്റ് സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.
കല്പനകള്‍ പാലിച്ചു ജീവിക്കുന്നതിനുമപ്പുറം, ക്രിസ്തുവില്‍ നിറഞ്ഞും മറഞ്ഞും, സ്വയം രൂപാന്തരപ്പെടുത്താന്‍ നമ്മെ അനുവദിക്കുന്നതിലാണ് ക്രൈസ്തവികത പ്രകടമാക്കേണ്ടതെന്ന് പാപ്പ വ്യക്തമാക്കി.

ദൈവം നമ്മെ സ്നേഹിക്കുന്നതിനാല്‍, നാം ദൈവമക്കളാണെന്ന ബോധ്യത്തില്‍ ജീവിക്കുമ്പോഴാണ് നമ്മുടെ ജീവിതങ്ങള്‍ സന്തേഷവും സംതൃപ്തിയുംകൊണ്ടു നിറഞ്ഞ് ക്രിസ്തുവില്‍ നവജീവന്‍ പ്രാപിക്കുന്നതെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.