2013-04-09 16:26:38

പേപ്പല്‍ പ്രഭാഷണങ്ങള്‍ പുസ്തക രൂപത്തില്‍


09 ഏപ്രില്‍ 2013, വത്തിക്കാന്‍
സാര്‍വ്വത്രിക സഭയുടെ 266ാമത് മാര്‍പാപ്പയായി സ്ഥാനമേറ്റ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഥമ പ്രഭാഷണങ്ങള്‍ വത്തിക്കാന്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുതല്‍ ഈസ്റ്റര്‍ തിരുന്നാള്‍ വരെ മാര്‍പാപ്പ നല്‍കിയ എല്ലാ പ്രഭാഷണങ്ങളും സന്ദേശങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് “എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ നിങ്ങളോടു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു” (“Vi chiedo di pregare per me”) എന്ന ഗ്രന്ഥം വത്തിക്കാന്‍ പ്രസാധകരായ ‘ലേവ്’ (Libreria Editrice Vaticana,LEV) തയ്യാറാക്കിയിരിക്കുന്നത്.
മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട അര്‍ജ്ജന്‍റീനയിലെ കര്‍ദിനാള്‍ ഹോര്‍ഗേ ബെര്‍ഗോളിയോയുടെ രണ്ട് കൃതികള്‍ കഴിഞ്ഞ ആഴ്ച്ചയില്‍ ലേവ് പ്രസിദ്ധീകരിച്ചിരുന്നു. വിശ്വാസവര്‍ഷാചരണത്തോടനുബന്ധിച്ച് കര്‍ദിനാള്‍ ബെര്‍ഗോളിയോ പ്രസിദ്ധീകരിച്ച ഇടയലേഖനവും, 2010ല്‍ അര്‍ജ്ജന്‍റീനയിലെ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നടന്ന 13ാമത് ദേശീയ സാമൂഹ്യ ദിനാചരണത്തില്‍ കര്‍ദിനാള്‍ നല്‍കിയ വിചിന്തനങ്ങളുമാണ് വത്തിക്കാന്‍ പുനര്‍ പ്രസിദ്ധീകരിച്ചത്.








All the contents on this site are copyrighted ©.