2013-04-04 20:27:47

വിശ്വാസം സ്നേഹപ്രവൃത്തികളില്‍
പ്രതിഫലിക്കണമെന്ന് പാപ്പാ


4 ഏപ്രില്‍ 2013, വത്തിക്കാന്‍
അധരംകൊണ്ടും ഹൃദയംകൊണ്ടും സ്നേഹംകൊണ്ടും വിശ്വാസം പ്രഘോഷിക്കപ്പെടണമെന്ന് തന്‍റെ ട്വിറ്റ് സന്ദേശത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു. ദൈവം നമ്മെ സ്നേഹിക്കുന്നുവെന്നും. ആ സ്നേഹത്തോട് പ്രത്യുത്തരിക്കാന്‍ ആരും ഭയപ്പെടരുതെന്നും തന്‍റെ ഹ്രസ്വ സന്ദേശത്തിലൂടെ പാപ്പ പ്രസ്താവിച്ചു.

അധരത്തിലും ഹൃദയത്തിലും പ്രഘോഷിക്കുന്ന വിശ്വാസം അനുദിന ജീവിതത്തില്‍ സ്നേഹപ്രവൃത്തികളായി പ്രതിഫലിക്കണമെന്ന് ഏപ്രില്‍ 4-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍നിന്ന് അയച്ച ട്വിറ്റ് സന്ദേശത്തിലൂടെ പാപ്പാ വ്യക്തമാക്കി. @pontifex

Photo : Papa hugs the boy Dominic with cerebral palsy during the general audience 030413








All the contents on this site are copyrighted ©.