2013-04-02 14:39:57

ഉത്ഥിതനായ ക്രിസ്തുവിനെ സ്വജീവിതത്തില്‍ സ്വീകരിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ


02 ഏപ്രില്‍ 2013, വത്തിക്കാന്‍
ഉത്ഥിതനായ ക്രിസ്തുവിനെ സ്വജീവിതത്തില്‍ സ്വീകരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. മാര്‍ച്ച് 31ാം തിയതി ക്രിസ്തുവിന്‍റെ ഉത്ഥാന മഹോത്സവ ദിനത്തില്‍ നല്‍കിയ ട്വീറ്റിലാണ് മാര്‍പാപ്പ ഈ ആഹ്വാനം നടത്തിയത്. “ഉത്ഥിതനായ ക്രിസ്തുവിനെ നിന്‍റെ ജീവിതത്തില്‍ സ്വീകരിക്കുക. നീ ദൈവത്തില്‍ നിന്ന് അകലെയാണെങ്കിലും അവിടുത്തെ പക്കലേക്ക് ഒരടി മുന്നോട്ടു വയ്ക്കുക. ദൈവം നിന്നെ കാത്തിരിക്കുകയാണ്.” എന്നായിരുന്നു പാപ്പായുടെ ട്വീറ്റ്. ഞായറാഴ്ച ഉത്ഥാനത്തിരുന്നാള്‍ ദിവ്യബലിയ്ക്കു ശേഷമാണ് മാര്‍പാപ്പയുടെ സന്ദേശം ട്വിറ്ററിലെത്തിയത്.








All the contents on this site are copyrighted ©.