2013-03-28 19:10:45

സ്ഥാനിക ചിഹ്നത്തിന്‍റെ
അന്തിമരൂപം


28 മാര്‍ച്ച് 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സ്സിസിന്‍റെ സ്ഥാനിക ചിഹ്നത്തിന് അന്തിമരൂപം നല്കി. ‘ബലഹീനനായിരുന്നിട്ടും കര്‍ത്താവെന്നെ വിളിച്ചു,’ എന്ന വിശുദ്ധ മത്തായിയുടെ സുവിശേഷ ഭാഗത്തെ ആധാരമാക്കിയുള്ള, സഭാപണ്ഡിതനായ വിശുദ്ധ ബിഡിന്‍റെ ആശയങ്ങള്‍ക്കൊപ്പം ദൈവമാതൃഭക്തി, തിരുസഭാ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള വണക്കം, പത്രോസിന്‍റെ അധികാരത്തിലുള്ള ശുശ്രൂഷ എന്നിവയാണ് പാപ്പായുടെ പുതിയ ചിഹ്നത്തില്‍ പ്രതിഫലിക്കുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

സുവിശേഷം വിവരിക്കുന്ന ചുങ്കക്കാരനായ മത്തായിയുടെ വിളിപോലെ 17-വയസ്സുള്ളപ്പോള്‍ പാപ്പ ബര്‍ഗോളിയോയ്ക്കു ലഭിച്ച ഈശോ സഭയിലേയ്ക്കുള്ള വിളിയാണ് വിശുദ്ധ ബിഡിന്‍റെ ഉദ്ധരിണി അനുസ്മരിപ്പിക്കുന്നത്. സ്ഥാനിക ചിഹ്നത്തിന്‍റ കേന്ദ്രഭാഗത്തു തെളിഞ്ഞു നില്ക്കുന്ന വിശ്വാസത്തിന്‍റെ പ്രതീകമായ നീലനിറമുള്ള പരിചയില്‍ പരിശുദ്ധ കന്യാമറിയത്തെ പ്രതിനിധാനം ചെയ്തിരുന്ന
5 മൂലകളുള്ള നക്ഷത്രമാണ് എട്ടുമൂലകളുള്ളതാക്കി നവീകരിച്ചത്. ക്രിസ്തു പഠിപ്പിച്ച അഷ്ഠഭാഗ്യങ്ങളെയും ഒപ്പം പരിശുദ്ധ കന്യകാനാഥയേയും അതു സൂചിപ്പിക്കുന്നവെന്ന്
നവീകരിച്ച പേപ്പല്‍ ചിഹ്നത്തെക്കുരിച്ചുള്ള പ്രസ്താവന വ്യക്തമാക്കി.

പരിചയിലെ രണ്ടാമത്തെ ഇനമായി ചിത്രിതമായിരിക്കുന്ന ലാറ്റിനമേരിക്കന്‍ നോറിഡ് പുഷ്പം ആഗോളസഭാ പാലകനായ വിശുദ്ധ യൗസ്പ്പിതാവിനെയും തദ്ദേശവത്കൃത വ്യക്തിഗത ജീവിതവിശുദ്ധിയെയും സൂചിപ്പിക്കുന്നു. ചിഹ്നത്തിന്‍റെ കേന്ദ്രഭാഗത്ത് തെളിഞ്ഞുനില്ക്കുന്ന കതിരണിഞ്ഞ സൂര്യനും അതിനുള്ളിലെ IHS എന്ന ഗ്രീക്ക് ഉല്പവും മൂന്ന് കറുത്ത ആണികളും ഈശോ സഭയുടെ ചിഹ്നംതന്നെയാണ്. ക്രിസ്തുവിനെ പ്രിതിനിധാനംചെയ്യുന്ന അടയാളം ഈശോസഭയിലൂടെ വ്യക്തിനല്കുന്ന ക്രിസ്തുവുമായുള്ള ജീവസമര്‍പ്പണത്തെയും വ്രതാനുഷ്ഠാന ജീവിതത്തെയും വെളിപ്പെടുത്തുന്നു.

നീലപ്പരിചയെ ആവരണംചെയ്യുന്നത് പരമ്പരാഗതമായുള്ള പാപ്പാ സ്ഥാനത്തിന്‍റെ പ്രതീകമായ രണ്ടു താക്കോലുകള്‍ പത്രോസിന് ഭൂസ്വര്‍ഗ്ഗതലങ്ങളെ കേന്ദ്രീകരിച്ച് ക്രിസ്തു നല്കിയ പരമാധികാരത്തെ എടുത്തു കാണിക്കുമ്പോള്‍, സ്ഥാനിക തൊപ്പിയും അതിനോടു ചേര്‍ന്നുള്ള തൊങ്ങലുകളും സഭയുടെ ഭൂമിയിലെ ആത്മീയ-ധാര്‍മ്മിക പ്രബോധനാധികാരത്തെയും സൂചിപ്പിക്കുന്നു.








All the contents on this site are copyrighted ©.