2013-03-28 19:27:50

പ്രാര്‍ത്ഥനകൊണ്ടും സ്നേഹംകൊണ്ടും
വൈദികരെ പിന്‍തുണയ്ക്കണം


സ്നേഹംകൊണ്ടും പ്രാര്‍ത്ഥനകൊണ്ടും വൈദികരെ പിന്‍തുണയ്ക്കണമെന്ന് പാപ്പാ ഫ്രാന്‍സ്സിസ് അഭ്യര്‍ത്ഥിച്ചു. പെസഹാവ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച പൗരോഹിത്യ കൂട്ടായ്മയുടെ ബലിയര്‍പ്പണത്തിനുശേഷം നല്കിയ ട്വിറ്റ് സന്ദേശത്തിലാണ്
പാപ്പാ വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥന യാചിച്ചത്.

ജനങ്ങളില്‍നിന്നു ലഭിക്കുന്ന പ്രാര്‍ത്ഥനയുടെയും സ്നേഹത്തിന്‍റെയും പിന്‍ബലത്തോടെ സഭയിലെ വൈദികര്‍ ക്രിസ്തുവിന്‍റെ ദിവ്യഹൃദയത്തിന് അനുരൂപരായ ഇടയന്മാരായി ജീവിക്കട്ടെയെന്നാണ് പൗരോഹത്യ കൂട്ടായ്മയുടെ ദിനത്തില്‍ പാപ്പാ സന്ദേശത്തിലൂടെ ആശംസിച്ചത്.









All the contents on this site are copyrighted ©.