2013-03-28 20:00:28

പീഡാനുഭവ ശുശ്രൂഷയ്ക്ക്
പാപ്പായുടെ നേതൃത്വം


28 മാര്‍ച്ച് 2013, വത്തിക്കാന്‍
ദുഃവെള്ളിയാഴ്ചത്തെ പീഡാനുഭവ കര്‍മ്മങ്ങള്‍ക്ക് വത്തിക്കാനില്‍
പാപ്പാ ഫ്രാന്‍സ്സിസ് നേതൃത്വം നല്കും. മാര്‍ച്ച് 29- വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം
5 മണിക്കാണ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ക്രിസ്തുവിന്‍റെ പീഡാനുഭവം ധ്യാനിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ അരങ്ങേറുന്നത്. അനുതാപത്തിന്‍റെ പ്രതീകമായി പ്രധാന അള്‍ത്താരയില്‍ മുട്ടുകുത്തി നിശ്ശബ്ദമായി പാപ്പ പ്രാര്‍ത്ഥിക്കുന്നതോടെ കര്‍മ്മങ്ങള്‍ക്ക് ആരംഭംകുറിക്കും.
തുടര്‍ന്ന് വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തെ ആധാരമാക്കിയുള്ള പീഡാനുഭവ വായനയാണ്.
പേപ്പല്‍ വസതിയുടെ ധ്യാനപ്രാസംഗികനും ഫ്രാന്‍സിസ്ക്കന്‍ വൈദികനുമായ റനിയേരോ കന്തലമേസ്സാ വചനപ്രഘോഷണം നടത്തും.

കുരിശ്ശാരാധന, കുരിശുചുംബനം, ദിവ്യകാരുണ്യ സ്വീകരണം എന്നിവയോടെയാണ് ദുഃവെള്ളിയ്ചത്തെ പാപ്പാ നയിക്കുന്ന ആരാധനക്രമ പരിപാടികള്‍ സമാപിക്കുന്നത്.









All the contents on this site are copyrighted ©.