2013-03-26 16:20:41

മനുഷ്യകേന്ദ്രീകൃതമായ ആയുധ വ്യാപര ഉടമ്പടി സ്വീകരിക്കുക: ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട്


26 മാര്‍ച്ച് 2013, ന്യൂയോര്‍ക്ക്
ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ആയുധ വ്യാപാരം നിരോധിക്കുന്ന ഉടമ്പടി ആയുധവ്യാപാര ഉടമ്പടികളില്‍ സ്വീകരിക്കണമെന്ന് യു.എന്നിലെ വത്തിക്കാന്‍ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് ചുള്ളിക്കാട്ട്. ആയുധവ്യാപാര ഉടമ്പടിയെ സംബന്ധിച്ച് തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ലാഭം മാത്രമായിരിക്കരുത് ആയുധ വ്യാപാരത്തിന്‍റെ മാനദ്ണ്ഡം. വ്യക്തികളുടേയും കുടുംബങ്ങളുടേയും സുരക്ഷയും ജീവന്‍റെ സംരക്ഷണവും ഈ മേഖലയില്‍ പരിഗണിക്കപ്പെടണമെന്നാണ് കത്തോലിക്കാ സഭയുടെ നിലപാടെന്ന് ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് വ്യക്തമാക്കി. എല്ലാവരുടേയും സുരക്ഷയാണ് സഭ ആവശ്യപ്പെടുന്നത്. ആയുധവ്യാപര ഉടമ്പടികളില്‍ എല്ലാവരുടേയും പ്രത്യേകിച്ച് കുട്ടികളുടേയും അംഗവൈകല്യമുള്ളവരുടേയും അഭയാര്‍ത്ഥികളുടേയും, ന്യൂനപക്ഷങ്ങളുടേയും സുരക്ഷ ഉറപ്പുവരുത്തേണ്ടത് നിര്‍ണ്ണായകമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.








All the contents on this site are copyrighted ©.