2013-03-20 17:53:31

പ്രത്യാശപകരുന്ന പാപ്പായുടെ
പ്രയോഗവിശേഷങ്ങള്‍


20 മാര്‍ച്ച് 2013, വത്തിക്കാന്‍
ആഗോള കത്തോലിക്കാ വനിതാ സംഘടനകളുടെ കൂട്ടായ്മ പാപ്പാ ഫ്രാന്‍സ്സിസിന് അനുമോദനങ്ങള്‍ അര്‍പ്പിച്ചു. മാര്‍ച്ചു 19-ാം തിയതി പാപ്പായുടെ സ്ഥാനാരോപണ ദിനത്തില്‍ വത്തിക്കാനിലേയ്ക്ക് അയച്ച സന്ദേശത്തിലൂടെയാണ് ഫ്രാന്‍സ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള വനിതാ സംഘടന പാപ്പായ്ക്ക് പ്രാര്‍ത്ഥനയും അഭിവാദ്യങ്ങളും അര്‍പ്പിച്ചത്.

‘അങ്ങയുടെ പേരുതന്നെ സമാധാനത്തിന്‍റെ പ്രതീകമാണെന്നും, ദൈവത്തിന്‍റെ സകല സൃഷ്ടയെയുംക്കുറിച്ച് അങ്ങ് കരുതലുള്ളവനാണെന്നുമുള്ള’ മുഖവുരയോടെയാണ് വനിതാ സംഘടനകളുടെ കൂട്ടായ്മ പാപ്പായെ അനുമോദിച്ചത്. പാപ്പായുടെ പ്രബോധനങ്ങളില്‍ കാണുന്ന ജീവിതയാത്ര, നിര്‍മ്മിതി, പുരോഗതി, പ്രഘോഷണം എന്നിങ്ങനെയുടെ മാനവികതയും സ്വാഭാവികതയും നിറഞ്ഞ പ്രയോഗവിശേഷങ്ങള്‍ ലോകത്തിന് പ്രതീക്ഷയും പ്രത്യാശയും പകരുന്നതാണെന്നും സന്ദേശം പ്രസ്താവിച്ചു.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, മനുഷ്യാവകാശലബ്ധി, ജീവന്‍റെ സംരക്ഷണം, മനുഷ്യകച്ചവടം, പീഡിതരുടെ പരിപാലനം എന്നീ മേഖലകളിലുള്ള പാപ്പായുടെ ആശങ്കയും ആവേശവും മാനവസുസ്ഥിതിയുടെ പ്രതീക്ഷ നല്കുന്ന പാപ്പായുടെ ജീവിതദര്‍ശനത്തിന്‍റെ ഊന്നലുകളായി മനസ്സിലാക്കുന്നുവെന്നും സന്ദേശം wucwo പ്രസ്താവിച്ചു.

മാനവപുരോഗതിക്കും സുവിശേഷവത്ക്കരണത്തിനുമായി പ്രവര്‍ത്തിക്കന്ന
100 വര്‍ഷത്തിലേറെ പഴക്കുമുള്ള സംഘടനയാണ് wucwo എന്ന ഉല്പത്തില്‍ അറിയപ്പെടുന്ന world Union of Catholic Women’s organizations. കത്തോലിക്കാ വനിതകളുടെ സഭയിലെ സാന്നിദ്ധ്യവും പങ്കാളിത്തവും സഹകരണവും വളര്‍ത്തുകയാണ് സംഘടയുടെ ലക്ഷൃം.








All the contents on this site are copyrighted ©.