2013-03-20 17:34:02

ദൈവികചേതന ഉണര്‍ത്താന്‍
മതങ്ങള്‍ ഒത്തുചേരണമെന്ന് പാപ്പാ


20 മാര്‍ച്ച് 2013, വത്തിക്കാന്‍
മനുഷ്യഹൃദയങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന ദൈവിക ചേതന ഉണര്‍ത്താന്‍ മതങ്ങള്‍ ഒത്തൊരുമിച്ചു പരിശ്രമിക്കണമെന്ന്, പാപ്പാ ഫ്രാന്‍സിസ്സ് ആഹ്വാനംചെയ്തു. വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളും, ഹെബ്രായ-ഇസ്ലാം തുടങ്ങി ഇതര മതനേതാക്കളുമായി മാര്‍ച്ച് 20-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ഹാളില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ ആഹ്വാനംചെയ്തത്.

മാനവികതയുടെ ചക്രവാളത്തില്‍നിന്നും ദൈവത്തെയും, മനുഷ്യന്‍റെ അന്തരാത്മില്‍ രൂഢമൂലമായിട്ടുള്ള ആത്മീയ ദാഹവും തുടച്ചുമാറ്റാനുള്ള ശ്രമം ഇന്നത്തെ ലോകത്തു സംഘടിതമായി നടക്കുന്നുണ്ടന്നും,
ദൈവം സര്‍വ്വനന്മയാകയാല്‍.. സത്യവും, നന്മയും നല്ലതും അന്വേഷിക്കുന്നവര്‍ ഒരുമിച്ച് ഈ ദൈവനിഷേധത്തെ ചെരുക്കണമെന്നും വിവിധ സഭാ സമൂഹങ്ങളുടെയും മതങ്ങളുടെയും പ്രതിനിധി സംഘത്തെ പാപ്പ ഉദ്ബോധിപ്പിച്ചു.

വിവിധ മതസമൂഹങ്ങളിലെ സഹോദരങ്ങളുമായി കൂട്ടായ്മയും ആദരവും വളര്‍ത്തേണ്ടതിന്‍റെ ആവശ്യകത കത്തോലിക്കാ സഭ നന്നായി മനസ്സിലാക്കുന്നുണ്ടെന്നും അത് ഇവിടെ താന്‍ ആവര്‍ത്തിക്കുകയാണെന്നും പാപ്പ പ്രസ്താവിച്ചു. ജനങ്ങളെ കൂട്ടായ്മയിലും പരസ്പര ബഹുമാനത്തിലും നിലനിര്‍ത്തിക്കൊണ്ട് ലോകത്ത് സമാധാനവും സ്നേഹവും നിലനിര്‍ത്തുകയാണ് നമ്മുടെ എല്ലാവരുടെയും ലക്ഷൃം. അതുകൊണ്ടുതന്നെ അതുകൊണ്ടുതന്നെ അന്തനന്മയും സ്നേഹവുമായ ദൈവത്തെക്കുറിച്ചുള്ള അവബോധത്തില്‍ എന്നും മനുഷ്യനെ വളര്‍ത്തേണ്ടതാണ്.
പാപ്പാ ഫ്രാന്‍സ്സിസിന്‍റെ സ്ഥാനാരോഹണകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സഭകളുടെയും മതങ്ങളുടെയും പ്രതിനിധികള്‍.








All the contents on this site are copyrighted ©.