2013-03-19 16:29:24

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ട്വീറ്റ്


19 മാര്‍ച്ച് 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രണ്ട് ട്വീറ്റുകള്‍ കൂടി @pontifex എന്ന ഔദ്യോഗിക അക്കൗണ്ടിലെത്തി. 19ാം തിയതി ചൊവ്വാഴ്ച രാവിലെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്കു ശേഷമാണ് പാപ്പായുടെ പുതിയ സന്ദേശങ്ങള്‍ പ്രത്യക്ഷമായത്. “ക്രിസ്തുവിന് നമ്മുടെ ജീവിതത്തില്‍ മുഖ്യസ്ഥാനം നല്‍കാം. പരസ്പരം സഹായിക്കാം, സ്നേഹപൂര്‍വ്വം പ്രകൃതിയെ സംരക്ഷിക്കാം.” എന്ന ആദ്യ സന്ദേശത്തിനു പിന്നാലെ “സേവനമാണ് യഥാര്‍ത്ഥ അധികാരം. എല്ലാവരുടേയും പ്രത്യേകിച്ച് ദരിദ്രരുടേയും എളിയവരുടേയും ആലംബഹീനരുടേയും ശുശ്രൂഷകനാണ് മാര്‍പാപ്പ” എന്ന സന്ദേശവുമെത്തി.








All the contents on this site are copyrighted ©.