2013-03-19 16:30:02

കര്‍ദിനാള്‍ സംഘത്തിന്‍റെ അംഗസംഖ്യയില്‍ വന്ന മാറ്റം


18 മാര്‍ച്ച് 2013, വത്തിക്കാന്‍
അര്‍ജ്ജന്‍റീന സ്വദേശിയായ കര്‍ദിനാള്‍ ഹോര്‍ഗേ മാരിയോ ബെര്‍ഗോളിയോ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് കര്‍ദിനാള്‍ സംഘത്തിലെ ഇപ്പോഴത്തെ അംഗസംഖ്യ 206 ആയി. അതില്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ള, 80 വയസ്സില്‍ താഴെയുള്ള കര്‍ദിനാള്‍മാരുടെ എണ്ണം 114 ആണ്. ഫ്രാന്‍സിസ് മാര്‍പാപ്പയെ തിരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ പങ്കെടുത്ത കര്‍ദിനാള്‍മാരില്‍ രണ്ടുപേര്‍ക്ക് എണ്‍പതു വയസ്സ് പൂര്‍ത്തിയായതിനാലാണ് വോട്ടവകാശമുള്ള കര്‍ദിനാള്‍മാരുടെ എണ്ണത്തില്‍ കുറവ് വന്നത്. ജര്‍മന്‍ സ്വദേശിയായ കര്‍ദിനാള്‍ വാള്‍ട്ടര്‍ കാസ്പര്‍, ഇറ്റാലിയന്‍ കര്‍ദിനാള്‍ സെവരിനോ പൊലെത്തോ എന്നിവരാണ് എണ്‍പത് വയസ് പിന്നിട്ടത്. എണ്‍പത് വയസില്‍ കൂടുതലുള്ള 92 അംഗങ്ങള്‍ കര്‍ദിനാള്‍ സംഘത്തിലുണ്ട്.









All the contents on this site are copyrighted ©.