2013-03-18 16:05:49

സുവിശേഷത്തിനു സാക്ഷൃം നല്‍കേണ്ടത് സ്വന്തം ജീവിത സാഹചര്യങ്ങളില്‍: ബിഷപ്പ് പുന്നക്കോട്ടില്‍


18 മാര്‍ച്ച് 2013, കൊച്ചി
ദൈവശാസ്ത്ര വിജ്ഞാനം പ്രഘോഷിക്കേണ്ടത് അനുദിന ജീവിതസാഹചര്യത്തിലൂടെയെന്ന് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആസ്ഥാന കേന്ദ്രമായ പി.ഒ.സി.യിലെ ദൈവശാസ്ത്ര വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിനെക്കുറിച്ചും സഭയെക്കുറിച്ചും വിവിധ മേഖലകളില്‍ നടത്തിയ പഠനത്തിലൂടെ നേടിയ അറിവ് സ്വന്തം ജീവിതസാഹചര്യങ്ങളില്‍ പ്രഘോഷിച്ചുകൊണ്ട് യഥാര്‍ത്ഥ ക്രിസ്തു സാക്ഷികളായി മാറുകയാണ് അവരുടെ കടമയെന്ന് ബിഷപ്പ് പുന്നക്കോട്ടില്‍ പ്രസ്താവിച്ചു. പി.ഒ.സി.യില്‍ നടന്ന ഏകവര്‍ഷ റസിഡന്‍ഷ്യല്‍ ദൈവശാസ്ത്രകോഴ്സില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു.








All the contents on this site are copyrighted ©.