2013-03-14 10:07:32

പുതിയ മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു


13 മാര്‍ച്ച് 2013, വത്തിക്കാന്‍
സാര്‍വ്വത്രിക സഭയുടെ 266ാമത് മാര്‍പാപ്പയെ കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് സമ്മേളനം തിരഞ്ഞെടുത്തിരിക്കുന്നു. അഞ്ചാമത് വോട്ടെടുപ്പിലാണ്( 13ാം തിയതി ബുധനാഴ്ച വൈകീട്ട് നടന്ന രണ്ടാമത്തെ വോട്ടെടുപ്പില്‍) തിരഞ്ഞെടുപ്പ് നടന്നത്. പ്രാദേശിക സമയം വൈകീട്ട് ഏഴുമണിയോടെയാണ് പുതിയ മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ അടയാളമായി സിസ്റ്റൈന്‍ കപ്പേളയിലെ താല്‍കാലിക ചിമ്മിനിയില്‍ നിന്ന് വെളുത്ത ഉയര്‍ന്നത്. പുതിയ മാര്‍പാപ്പയെ കാണാന്‍ വത്തിക്കാനിലേക്ക് ജനം ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ഏറെ താമസിയാതെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ബാല്‍ക്കണിയിലെത്തുന്ന പ്രോട്ടോ ഡീക്കന്‍ ഷാന്‍ ലൂയി തൗറാന്‍ ആരെയാണ് കര്‍ദിനാള്‍ സംഘം മാര്‍പാപ്പയായി തിരഞ്ഞെടുത്തതെന്ന് ലോകത്തിനു വെളിപ്പെടുത്തും. തദനന്തരം മാര്‍പാപ്പ ജനങ്ങളെ അഭിവാദ്യം ചെയ്ത്, അവര്‍ക്ക് ആശീര്‍വാദമേകും.









All the contents on this site are copyrighted ©.