2013-03-14 09:08:33

പാപ്പായുടെ തിരഞ്ഞെടുപ്പ് - രണ്ടാം ദിനം
ആദ്യപകുതിയിലെ വോട്ടെടുപ്പ് തീരുമാനമില്ലാതെ


13 മാര്‍ച്ച് 13, വത്തിക്കാന്‍
മാര്‍ച്ച് 13-ാം തിയതി ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 11. 50-ന് (ഇന്ത്യന്‍ സമയം വൈകുന്നേരം 4.15-നാണ്) തീരുമാനത്തിലെത്താത്ത വിപരീത ഫലപ്രഖ്യാപനം കറുത്ത പുകയായി വത്തിക്കാനിലെ സിസ്റ്റൈന്‍ കപ്പേളയുടെ മുകളിലെ ചിമ്മിണിയില്‍ ദൃശ്യമായത്. രാവിലെ 11 മണയോടെ തന്നെ റോമാ നിവാസികളും തീര്‍ത്ഥാടകരുമായി ആയിരക്കണക്കിന് ജനങ്ങളാണ് തുള്ളിയെടുത്തുനിന്ന മഴയെ വെല്ലുവിളിച്ചുകൊണ്ട് പുതിയ പാപ്പായെ പ്രതീക്ഷിച്ച്, സിസ്റ്റൈന്‍ കപ്പേളയുടെ ചിമ്മിണിയിലേയ്ക്ക് കണ്ണംനട്ടുനിന്നത്.

വോട്ടെടുപ്പു കഴിഞ്ഞ് ഉച്ചയ്ക്കുള്ള ഇടവേളയ്ക്കായി കര്‍ദ്ദിനാല്‍ സംഘം വിശുദ്ധ മര്‍ത്തയുടെ നാമത്തിലുള്ള വത്തിക്കാനിലെ മന്ദിരത്തിലേയ്ക്കു മടങ്ങി. വീണ്ടും പ്രദേശിക സമയം വൈകുന്നേരം
4 മണിക്ക് മറ്റൊരാവര്‍ത്തി പ്രാര്‍ത്ഥനയ്ക്കും വൊട്ടെടുപ്പിനുമായി കര്‍ദ്ദിനാള്‍ സംഘം സിസ്റ്റൈന്‍ കപ്പേളയില്‍ സമ്മേളിക്കും. രണ്ടാം ദിവസം രണ്ടാം പകുതിയുടെ ഫലപ്രഖ്യാപനം വൈകുന്നേരം അഞ്ചും-ആറും മണിക്കിടയില്‍ പ്രതീക്ഷിക്കാമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി മുന്‍കോക്ലേവ് അനുഭവങ്ങളുടെ വെളിച്ചത്തില്‍ പ്രസ്താവിച്ചു. കോണ്‍ക്ലേവിന്‍റെ ആദ്യദിനമായ ചൊവ്വാഴ്ച വൈകുന്നരവും ഇറ്റലിയിലെ സമയം 7.45വരെയ്ക്കും കാത്തുനിന്ന ആയിരക്കണക്കിന് ജനങ്ങള്‍ കറുത്ത പുകകണ്ട് നിരാശരായിട്ടാണ് വീടുകളിലേയ്ക്കു മടങ്ങിയത്.









All the contents on this site are copyrighted ©.