2013-03-14 19:41:45

പാപ്പാ ഫ്രാന്‍സ്സിസ്
അര്‍ജന്‍റീനായുടെ ആഹ്ലാദം


14 മാര്‍ച്ച് 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സ്സിസിന് അര്‍ജന്‍റീനിയന്‍ പ്രസിഡന്‍റ് ക്രിസ്റ്റീനാ കേഹ്നര്‍ അനുമോനദന സന്ദേശം അയച്ചു.
ആഗോള കത്തോലിക്കാ സഭാതലവനായി ഉയര്‍ത്തപ്പെട്ട അര്‍ജന്‍റീനയിലെ ബുവനോസ് എയിരസ്സ് അതിരൂപതാദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാരിയോ ബര്‍ഗോളിയോയ്ക്ക് വത്തിക്കാനില്‍ ആദ്യമെത്തിയ അനുമോദന സന്ദേശം പ്രസിഡന്‍റ് ക്രിസ്തീനായുടേതായിരുന്നു. ഫലപ്രദമായി തന്‍റെ അജപാലന ദൗത്യം നിര്‍വ്വഹിച്ചുകൊണ്ട് മാനവകുലത്തെ നീതിയുടെയും സമത്വത്തിന്‍റെയും സമാധാനത്തിന്‍റെയും പാതിയില്‍ നിയിക്കാന്‍ പാപ്പാ ഫ്രാന്‍സ്സിസിനു സാധിക്കട്ടെയെന്ന് ടെലിഗ്രാം സന്ദേശത്തില്‍ അര്‍ജന്‍റീനിയന്‍ ജനതയുടെയും സര്‍ക്കാരിന്‍റെയും പേരില്‍ പ്രസിഡന്‍റ് ക്രിസ്തീനാ ആശംസിച്ചു. റോമില്‍ കുടിയേറ്റക്കാരായുള്ള ലാറ്റിനമേരിക്കന്‍ ജനത തങ്ങളുടെ പ്രിയ പാദ്രേ ജോര്‍ജ്ജിയോയുടെ സ്ഥാനക്കയറ്റത്തിലുള്ള സന്തോഷത്തില്‍ കുതിച്ചുചാടി.









All the contents on this site are copyrighted ©.