2013-03-14 20:14:34

ചരിത്രഗതിയെ മാറ്റിമറിക്കുന്നത്
പാപത്തിന്‍റെ കുടിയേറ്റമെന്ന്
പാപ്പാ ഫ്രാന്‍സ്സിസ്


14 മാര്‍ച്ച് 2013, ബുവനോസ് എയിരസ്സ്
വ്യക്തി ജീവിത പരിവര്‍ത്തിനത്തിലൂടെ കുടുബങ്ങളെയും സമൂഹത്തെയും ലോകത്തെയും നവീകരിക്കാമെന്ന് പാപ്പാ ഫ്രാന്‍സിസ്സ് തപസ്സുകാല സന്ദേശത്തില്‍ പ്രസ്താവിച്ചു.
ബുവനസ്സ് എയിരസ്സ് അതിരൂപതാദ്ധ്യക്ഷന്‍ എന്ന നിലയില്‍ ഈ തപസ്സുകാലത്ത് തന്‍റെ ജനങ്ങള്‍ക്കുവേണ്ടി പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് പാപ്പ ഫ്രാന്‍സ്സിസ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
നിങ്ങളുടെ വസ്ത്രങ്ങളല്ല, ഹൃദയങ്ങളാണ് അനുതാപത്താല്‍ കീറിമുറിക്കേണ്ടത് (ജോയേല്‍ 2, 13) എന്ന ജോയേല്‍ പ്രവാചകന്‍റെ വാക്കുകളെ ആധാരമാക്കിയാണ് പാപ്പ തന്‍റെ ജനങ്ങള്‍ക്ക് സന്ദേശംനല്കിയത്.
നാട്ടില്‍ നടമാടുന്ന മയക്കുമരുന്ന്, കാര്‍ണിവല്‍ സംസ്ക്കാരം, മനുഷ്യക്കച്ചവടം, അഴിമതി എന്നീ സാമൂഹ്യ തിന്മകളുടെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ തുറന്നു കാണിച്ചുകൊണ്ടാണ് പ്രാര്‍ത്ഥനയിലും പ്രായശ്ചിത്തത്തിലൂടെയും പുതിയ പാപ്പ ജനങ്ങളെ ആത്മീയതയുടെ നവസംസ്ക്കാരത്തിലേയ്ക്കും നവജീവനിലേയ്ക്കും സന്ദേശത്തിലൂടെ ക്ഷണിച്ചത്.

പാപം സമൂഹത്തില്‍ പിന്നെയും പിന്നെയും കുടിയേറിയാണ് മാനവരാശിയുടെ ചരിത്രത്തെയും ഗതിയെയും മാറ്റിമറിക്കുന്നതെന്നും, എന്നാല്‍ ദൈവം നന്മയിലും കാരുണ്യത്തിലും സമ്പന്നനും, ക്ഷമിക്കുവാന്‍ എപ്പോഴും സന്നദ്ധനുമാണെന്ന് പാപ്പാ ഫ്രാന്‍സ്സിസ് സന്ദേശത്തിലൂടെ അനുസ്മരിപ്പിച്ചു.








All the contents on this site are copyrighted ©.