2013-03-14 20:25:39

കോണ്‍ക്ലേവിന് സമാപനംകുറിച്ച
പാപ്പായുടെ കൃത്ജ്ഞതാബലി


14 മാര്‍ച്ച് 2014, വത്തിക്കാന്‍
കോണ്‍ക്ലേവിന്‍റെ പാപ്പാ ഫ്രാന്‍സ്സിസ് അര്‍പ്പിക്കുന്ന കൃതജ്ഞതാ ബലിയോടെ
കോണ്‍ക്ലേവ് ഔപചാരികമായി സമാപിക്കും.

മാര്‍ച്ച് 14-ാം തിയതി ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം
5 മണിക്ക് സിസ്റ്റൈന്‍ കപ്പേളയില്‍ പാപ്പാ ഫ്രാന്‍സ്സിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ വോട്ടര്‍മാരായ കര്‍ദ്ദിനാള്‍ സംഘത്തൊടൊപ്പം അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെ കോണ്‍ക്ലേവ് ഔപചാരികമായി സമാപിക്കുമെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫിസ്സ് മേധാവി ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു.
ഈശോ സഭാംഗമെന്ന നിലയില്‍ ആഗോളദര്‍ശനത്തോടെ പാപ്പാ ഫ്രാന്‍സ്സിസ് സഭയെ ഭരിക്കുമെന്നും, സഭയുടെ ശുശ്രൂഷിയിലായിരിക്കുക എന്നത് വി. ഇഗ്നേഷ്യസിന്‍റെ സഭാംഗങ്ങളുടെ പ്രഥമ സ്വഭാവവും ദൗത്യവുമാണെന്നും രാവിലെ നടത്തിയ മാധ്യമ സമ്മേളനത്തില്‍ ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

സഭയിലെ സേവകരായി മാത്രം പ്രവര്‍ത്തിക്കുന്ന ഈശോ സഭയുടെ പ്രഥമ പാപ്പായാണ്, പാപ്പ ഫ്രാന്‍സ്സിസ്സെന്നും, സേവകന്‍ അധികാരമേറ്റെടുത്തത് തന്നെ ആദ്യം അല്പം ആശ്ചര്യപ്പെടുത്തിയെന്നും ഫാദര്‍ ലൊമ്പാര്‍ഡി കൂട്ടിച്ചേര്‍ത്തു.









All the contents on this site are copyrighted ©.