2013-03-13 17:47:52

സൃഷ്ടിയുടെ ഏഴു ദിവസങ്ങള്‍
ദൈവശാസ്ത്രപരമെന്ന് കൊവാല്‍സിക്ക്


13 മാര്‍ച്ച് 2013, റോം
വിശ്വാസവത്സരം പ്രമാണിച്ച് വത്തിക്കാന്‍ റോഡിയോയ്ക്കു നല്കിയ ദൈവശാസ്ത്ര പഠനപരമ്പരയിലാണ് റോമിലെ ഗ്രിഗോരയിന്‍ യൂണിവേഴ്സിറ്റി പ്രഫസര്‍, ഫാദര്‍ കൊവാല്‍സിക്ക് ഇങ്ങനെ പ്രസ്താവിച്ചത്. ദൈവമാണ് പ്രപഞ്ച സൃഷ്ടാവെന്നും, ദൃശ്യവും അദൃശ്യവുമായ എല്ലാം അവിടുത്തെ സൃഷ്ടിയാണെന്നും, ഉല്പത്തി പുസ്തകം വിവരിക്കുന്നത് ബാഹ്യപ്രപഞ്ചത്തിലെ വസ്തുക്കളെക്കുറിച്ചു മാത്രമാണെന്നും ഫാദര്‍ കൊവാല്‍സിക്ക് ചൂണ്ടിക്കാട്ടി.

ഓരോ സൃഷ്ടികര്‍മ്മത്തിനുശേഷവും ‘എല്ലാം നന്നായിരിക്കുന്ന എന്ന ഉല്പത്തിയിലെ ദൈവത്തിന്‍റെ പ്രസ്താവം, സൃഷ്ടവസ്തുക്കളില്‍ തിങ്ങിനില്ക്കുന്ന ദൈവിക നന്മയാണ് പ്രതിഫലിപ്പിക്കുന്നതെന്നും
ഫാദര്‍ കൊവാല്‍സിക്ക് വിവരിച്ചു. മനുഷ്യന്‍ സൃഷ്ടിയുടെ സമഗ്ര നന്മയും നിലനില്പും മാനിക്കണമെന്നും, സൃഷ്ടാവിനെ അവഹേളിക്കുകയും, മനുഷ്യര്‍ക്കും അവരുടെ പരിസ്ഥിതിക്കും അപകടരമായ ഫലങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്യുന്ന തരത്തില്‍ സൃഷ്ടവസ്തുക്കളെ ക്രമരഹിതമായി ഉപയോഗിക്കുന്നതു തടയേണ്ടതാണെന്ന് സഭ നിഷ്ക്കര്‍ഷിക്കുന്നത് ഈ കാഴ്ചപ്പാടിലാണെന്നും ഫദര്‍ കൊവാല്‍സിക്ക് പ്രസ്താവിച്ചു.

ദൈവത്തെ ശുശ്രൂഷിക്കാനും സ്തുതിക്കാനും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യന്‍ അതിലൂടെയാണ് അവന്‍റെ ആത്മരക്ഷ നേടേണ്ടത്. ദൈവം സൃഷ്ടിച്ചിരിക്കുന്ന പ്രപഞ്ചത്തിലെ മറ്റു വസ്തുക്കളും മനുഷ്യനുവേണ്ടിയാണെന്നും, അവന്‍ ലക്ഷൃംവയ്ക്കുന്ന ആത്മരക്ഷ നേടാന്‍ അവ മനുഷ്യനെ സഹായിക്കേണ്ടതാണെന്നും ഫാദര്‍ ഡേരിയസ് തന്‍റെ സൃഷ്ടിയെക്കുറിച്ചുള്ള പരമ്പരയില്‍ വ്യക്തമാക്കി.









All the contents on this site are copyrighted ©.