2013-03-13 16:45:56

കോണ്‍ക്ലേവ്: ചില ചരിത്ര സത്യങ്ങള്‍


(കോണ്‍ക്ലേവ് സംബന്ധിച്ച് അലബാമയിലെ ജാക്സണ്‍വില്ല സ്റ്റേറ്റ് യൂണിവേഴ്സ്റ്റിയിലെ ചരിത്രാദ്ധ്യാപകന്‍ ഡോ. ഡൊനാള്‍ഡ് പ്രഡ്ലോ പങ്കുവയ്ക്കുന്ന ചില രസകരമായ വിവരങ്ങള്‍)

1740 ബെനഡിക്ട് പതിനാലാമന്‍ മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ട കോണ്‍ക്ലേവ് (1758ല്‍ മാര്‍പാപ്പ കാലം ചെയ്തു).
വോട്ടെടുപ്പില്‍ പങ്കെടുത്ത കര്‍ദിനാള്‍മാര്‍: 51 (അവരില്‍ നാലുപേര്‍ കോണ്‍ക്ലേവിനിടയില്‍ കാലംചെയ്തു)
കോണ്‍ക്ലേവ് നടന്നത് 18 ഫെബ്രുവരി മുതല്‍ 17 ഓഗസ്റ്റ് വരെ (181 ദിവസം നീണ്ട ഈ കോണ്‍ക്ലേവ് ആധുനിക കാലത്തെ ഏറ്റവും നീണ്ട കോണ്‍ക്ലേവുകളിലൊന്നാണ്)

1758 ക്ലെമന്‍റ് പതിമൂന്നാമന്‍ മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടു (1769)
വോട്ടെടുപ്പില്‍ പങ്കെടുത്ത കര്‍ദിനാള്‍മാര്‍: 45
15 മെയ് മുതല്‍ 6 ജൂലൈ വരെ (53 ദിവസം)

1769 ക്ലെമന്‍റ് പതിനാലാമന്‍ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് (1774) (ഫ്രാന്‍സിസ്ക്കന്‍ സന്ന്യസ്ത സഭാംഗമായിരുന്നു അദ്ദേഹം.)
വോട്ടെടുപ്പില്‍ പങ്കെടുത്ത കര്‍ദിനാള്‍മാര്‍: 46
15 ഫെബ്രുവരി മുതല്‍ 19 മെയ് വരെ (94 ദിവസം)

1774-1775 ആറാം പീയൂസ് മാര്‍പാപ്പ (1799)
വോട്ടെടുപ്പില്‍ പങ്കെടുത്ത കര്‍ദിനാള്‍മാര്‍: 44 (അവരില്‍ രണ്ടുപേര്‍ കോണ്‍ക്ലേവിനിടയില്‍ കാലംചെയ്തു)
1774 ഒക്ടോബര്‍5 മുതല്‍ 1775 ഫെബ്രുവരി 15 വരെ (133 ദിവസം)

1799-1800 ഏഴാം പീയൂസ് മാര്‍പാപ്പ (1823) (കോണ്‍ക്ലേവ് നടന്നത് വെനീസില്‍ വച്ചാണ്: റോമിനു വെളിയില്‍ നടന്ന അവസാനത്തെ കോണ്‍ക്ലേവായിരുന്നു അത്).
വോട്ടെടുപ്പില്‍ പങ്കെടുത്ത കര്‍ദിനാള്‍മാര്‍: 34
1799ഡിസംബര്‍1 മുതല്‍1800 മാര്‍ച്ച്14 വരെ (105 ദിവസം)

1823 ലിയോ പന്ത്രണ്ടാമന്‍ മാര്‍പാപ്പ (1829)
വോട്ടെടുപ്പില്‍ പങ്കെടുത്ത കര്‍ദിനാള്‍മാര്‍: 49
2 സെപ്തംബര്‍ മുതല്‍ 28 സെപ്തംബര്‍ വരെ (27 ദിവസം)

1829 എട്ടാം പീയൂസ് മാര്‍പാപ്പ (1830)
വോട്ടെടുപ്പില്‍ പങ്കെടുത്ത കര്‍ദിനാള്‍മാര്‍: 50
24 ഫെബ്രുവരി മുതല്‍ 31 മാര്‍ച്ച് വരെ (36 ദിവസം)

1830-1831 ഗ്രിഗറി പതിനാറാമന്‍ മാര്‍പാപ്പ (1846)
വോട്ടെടുപ്പില്‍ പങ്കെടുത്ത കര്‍ദിനാള്‍മാര്‍: 45
1830 ഡിസംബര്‍ 14 മുതല്‍ 1831 ഫെബ്രുവരി 2 വരെ (51 ദിവസം)

1846 വാഴ്ത്തപ്പെട്ട ഒന്‍പതാം പീയൂസ് മാര്‍പാപ്പ (1878) (ഹ്രസ്വകാല കോണ്‍ക്ലേവുകളുടെ ആരംഭം)
വോട്ടെടുപ്പില്‍ പങ്കെടുത്ത കര്‍ദിനാള്‍മാര്‍: 50
ജൂണ്‍ 14 മുതല്‍ 16 വരെ (3 ദിവസം)

1878 ലിയോ പന്ത്രണ്ടാമന്‍ മാര്‍പാപ്പ (1903) (യൂറോപ്പുകാരനല്ലാത്ത ആദ്യ കര്‍ദിനാള്‍, അമേരിക്കന്‍ കര്‍ദിനാള്‍ ജോണ്‍ മാക്ലോസ്ക്കി, വൈകിയെത്തിയതിനാല്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല)
വോട്ടെടുപ്പില്‍ പങ്കെടുത്ത കര്‍ദിനാള്‍മാര്‍: 61
ഫെബ്രുവരി 18 മുതല്‍ 20 വരെ (3 ദിവസം)

1903 പത്താം പീയൂസ് മാര്‍പാപ്പ (1914) (യൂറോപ്പുകാരനല്ലാത്ത ഒരു കര്‍ദിനാള്‍ (അമേരിക്കയിലെ ബാല്‍ത്തിമോറില്‍ നിന്നുള്ള കര്‍ദിനാല്‍ ഗിബന്‍സ്) പങ്കെടുത്ത ആദ്യ കോണ്‍ക്ലേവ്,
വോട്ടെടുപ്പില്‍ പങ്കെടുത്ത കര്‍ദിനാള്‍മാര്‍: 64
വോട്ടെടുപ്പ് നടന്നത് 7 തവണ
ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 4 വരെ (4 ദിവസം)

1914 ബെനഡിക്ട് പതിനഞ്ചാമന്‍ (1922) (അമേരിക്കകാരായ 2 കര്‍ദിനാള്‍മാരും ക്യുബെക്കില്‍ നിന്നുളള ഒരു കര്‍ദിനാളും വൈകിയെത്തിയതിനാല്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ലാറ്റിനമേരിക്കയില്‍ നിന്നും ആദ്യമായി ഒരു കര്‍ദിനാള്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു.)
വോട്ടെടുപ്പില്‍ പങ്കെടുത്ത കര്‍ദിനാള്‍മാര്‍: 57
വോട്ടെടുപ്പ് നടന്നത് 10 തവണ
31 ഓഗസ്റ്റ് മുതല്‍ 3 സെപ്തംബര്‍ വരെ (4 ദിവസം)

1922 പതിനൊന്നാം പീയൂസ് മാര്‍പാപ്പ (1939) (അമേരിക്കകാരായ 2 കര്‍ദിനാള്‍മാര്‍ക്കും ക്യുബെക്കില്‍ നിന്നുളള ഒരു കര്‍ദിനാളിനും വീണ്ടും കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നു. ഈ കോണ്‍ക്ലേവിനു ശേഷമാണ് പത്രോസിന്‍റെ സിംഹാസനം ശൂന്യമായി 15 ദിവസങ്ങള്‍ക്കു ശേഷം മാത്രമേ കോണ്‍ക്ലേവ് നടത്താന്‍ സാധിക്കൂ എന്ന നിയമം വന്നത്)
വോട്ടെടുപ്പില്‍ പങ്കെടുത്ത കര്‍ദിനാള്‍മാര്‍: 53
വോട്ടെടുപ്പ് നടന്നത് 14 തവണ
ഫെബ്രുവരി 2 മുതല്‍ 6 വരെ(5 ദിവസം)

1939 പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ (1958) (ആദ്യമായി ഒരു പൗരസ്ത്യ പാത്രിയാര്‍ക്കീസ് പങ്കെടുത്ത കോണ്‍ക്ലേവ്)
വോട്ടെടുപ്പില്‍ പങ്കെടുത്ത കര്‍ദിനാള്‍മാര്‍: 62 (അന്ന് ജീവിച്ചിരുന്ന എല്ലാകര്‍ദിനാള്‍മാരും പങ്കെടുത്ത കോണ്‍ക്ലേവ്)
വോട്ടെടുപ്പ് നടന്നത് 3 തവണ (ആധുനിക സഭാ ചരിത്രത്തില്‍ ഏറ്റവും കുറവ് വോട്ടെടുപ്പ് നടന്ന കോണ്‍ക്ലേവ്)
1-2 മാര്‍ച്ച് (2 ദിവസം)

1958 വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ (1963) (ആദ്യമായി ഇന്ത്യ, ചൈന, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ദിനാള്‍മാര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു. മുംബൈ അതിരൂപതാധ്യക്ഷനായിരുന്ന കര്‍ദിനാള്‍ വലേരിയന്‍ ഗ്രേഷ്യസാണ് കോണ്‍ക്ലേവില്‍ പങ്കെടുത്ത ആദ്യ ഇന്ത്യന്‍ കര്‍ദിനാള്‍)
വോട്ടെടുപ്പില്‍ പങ്കെടുത്ത കര്‍ദിനാള്‍മാര്‍: 51
വോട്ടെടുപ്പ് നടന്നത് 11 തവണ
ഒക്ടോബര്‍ 25 മുതല്‍ 28 വരെ (4 ദിവസം)

1963 പോള്‍ ആറാമന്‍ മാര്‍പാപ്പ (1978)
വോട്ടെടുപ്പില്‍ പങ്കെടുത്ത കര്‍ദിനാള്‍മാര്‍: 80
വോട്ടെടുപ്പ് നടന്നത് 6 തവണ
ജൂണ്‍ 19 മുതല്‍ 21 വരെ (3 ദിവസം)

1978(1) ജോണ്‍പോള്‍ ഒന്നാമന്‍ മാര്‍പാപ്പ (1978) (80 വയസില്‍ താഴെ പ്രായമുള്ള കര്‍ദിനാള്‍മാര്‍ മാത്രം പങ്കെടുത്ത ആദ്യ കോണ്‍ക്ലേവ്)
വോട്ടെടുപ്പില്‍ പങ്കെടുത്ത കര്‍ദിനാള്‍മാര്‍: 111
വോട്ടെടുപ്പ് നടന്നത് 4 തവണ
ഓഗസ്റ്റ് 25-26 (2 ദിവസം)

1978(2) വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ (2005) (ഒരു വര്‍ഷം രണ്ട് കോണ്‍ക്ലേവ്)
വോട്ടെടുപ്പില്‍ പങ്കെടുത്ത കര്‍ദിനാള്‍മാര്‍: 111
വോട്ടെടുപ്പ് നടന്നത് 8 തവണ
ഒക്ടോബര്‍ 14 മുതല്‍ 16 വരെ (3 ദിവസം)

2005 ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ (2013ല്‍ സ്ഥാനത്യാഗം)
വോട്ടെടുപ്പില്‍ പങ്കെടുത്ത കര്‍ദിനാള്‍മാര്‍: 115 (ഏറ്റവും കൂടുതല്‍ കര്‍ദിനാള്‍മാര്‍ പങ്കെടുത്ത കോണ്‍ക്ലേവ്, ഇക്കൊല്ലവും 115 കര്‍ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്)
വോട്ടെടുപ്പ് നടന്നത് 4 തവണ
ഏപ്രില്‍ 18-19 (2 ദിവസം)

2013 ലെ കോണ്‍ക്ലേവ്: 1829നു ശേഷം നോമ്പുകാലത്തു നടക്കുന്ന ആദ്യ കോണ്‍ക്ലേവ്
വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാര്‍: 115








All the contents on this site are copyrighted ©.