2013-03-13 17:52:34

ഇറ്റാലിയന്‍ നാവികര്‍
തിരികെ വരാത്തതില്‍ ആശങ്ക


13 മാര്‍ച്ച് 2013, ഡല്‍ഹി
നാവികരെ ഇന്ത്യയിലേയ്ക്ക് തിരികെ വിട്ടയക്കില്ലെന്ന ഇറ്റലിയുടെ തീരുമാനത്തില്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ് ആശങ്ക രേഖപ്പെടുത്തി. വോട്ടുചെയ്യാന്‍ നാട്ടിലെത്തിയ നാവികര്‍ ഇനി ഇന്ത്യയിലേയ്ക്ക് തിരിച്ചുവരില്ലെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ജൂലിയോ തേര്‍സ്സി മാര്‍ച്ച് 11-നാണ് ഇന്ത്യയില്‍ അറിയിച്ചത്.

ഇറ്റാലയന്‍ സ്ഥാനപതി ദാനിയേലെ മന്‍സ്സീനിവഴി പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ്ങിനെയും, റോമിലുള്ള ഇന്ത്യന്‍ അമ്പാസിഡറെയും അറിയിച്ച തീരുമാനത്തില്‍ പ്രധാനമന്ത്രി ഏറെ ആശങ്ക പ്രകടിപ്പിച്ചെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സല്‍മാന്‍ കുര്‍ഷിദ് മാധ്യമങ്ങളെ അറിയിച്ചു. 2012 ഫെബ്രുവരി 15-ന് അറബിക്കടലിന്‍റെ കേരള തീരങ്ങളില്‍വച്ച് രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തിയ
കുറ്റത്തില്‍ പ്രതികളായ ഇറ്റാലിയന്‍ നാവീകര്‍ പാര്‍ലിമെന്‍റെറി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിനായി മര്‍ച്ച് 23-വരെ നാട്ടിലേയ്ക്കു തിരിച്ചതായിരുന്നു.

അന്തര്‍ദേശിയ നിയമങ്ങളെ അടിസ്ഥാനമാക്കി ഇറ്റലി മുന്നോട്ടു വച്ച പരിഹാരമാര്‍ഗ്ഗങ്ങള്‍ അവഗണിച്ചുകൊണ്ട് നാവികരെ തടങ്കലില്‍ പാര്‍പ്പിക്കുന്ന ഭാരത സര്‍ക്കാരിന്‍റെ നയത്തെ അപലപിച്ചുകൊണ്ടാണ് നാവീകരെ വിട്ടയക്കില്ലെന്ന തീരുമാനത്തിലെത്തില്‍ ഇറ്റലി എത്തച്ചേര്‍ന്നതെന്ന്,
ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതി മന്‍സ്സീനി അറിച്ചു. ഒരുവര്‍ഷത്തിലേറെ ഇന്ത്യന്‍ കോടതി തീരുമാനമില്ലാതെ നീട്ടിക്കൊണ്ടുപോയ നാവികരുടെ കേസ് അന്തര്‍ദേശിയ നാവിക നിയമ നടപടി ക്രമങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന നിഗമനത്തിലാണ് ഇറ്റാലന്‍ വിദേശകാര്യ മന്ത്രാലയം നാവികരെ കേരളത്തിലെ ജയിലിലേയ്ക്ക് തിരികെ അയക്കില്ലെന്ന തീരുമാനത്തിലെത്തിയതെന്ന് ഇറ്റാലിന്‍ സ്ഥാനപതി വ്യക്തമാക്കി.








All the contents on this site are copyrighted ©.