2013-03-12 15:50:30

കര്‍ദിനാള്‍ കമെര്‍ലെംഗോയ്ക്ക് പുതിയ സഹായികള്‍


12 മാര്‍ച്ച് 2013, വത്തിക്കാന്‍
മാര്‍ച്ച് 11ന് നടന്ന കര്‍ദിനാള്‍മാരുടെ പത്താമത്തേയും അവസാനത്തേയും പൊതുയോഗത്തില്‍ കമര്‍ലെംഗോ കര്‍ദിനാളിന്‍റെ പുതിയ സഹായികളുടെ തിരഞ്ഞെടുപ്പ് നടന്നുവെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ലൊംബാര്‍ദി അറിയിച്ചു. പത്രോസിന്‍റെ സിംഹാസനം ശൂന്യമായി കിടക്കുന്ന കാലത്ത് (സേദേ വക്കാന്തേ) സഭയുടെ അടിസ്ഥാന ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്നത് കര്‍ദിനാള്‍ കമര്‍ലെംഗോയുടെ നേതൃത്വത്തിലുള്ള കര്‍ദിനാള്‍മാരുടെ ഈ പ്രത്യേക സംഘമാണ് (Particualar Congregation). സ്ഥാനിക ദേവാലയത്തിന്‍റെ അടിസ്ഥാനത്തില്‍ കര്‍ദിനാള്‍ മെത്രാന്‍, കര്‍ദിനാള്‍ പുരോഹിതന്‍, കര്‍ദിനാള്‍ ഡീക്കന്‍ എന്നിങ്ങനെയാണ് കര്‍ദിനാള്‍ സംഘം വേര്‍തിരിക്കപ്പെട്ടിരിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍, കര്‍ദിനാള്‍ മെത്രാന്‍മാരുടെ പ്രതിനിധിയായി കര്‍ദിനാള്‍ അന്തോണിയോ നാജൂയിബ്ബ്, കര്‍ദിനാള്‍ പുരോഹിതരുടെ പ്രതിനിധിയായി കര്‍ദിനാള്‍ മാര്‍ക്ക് വ്വെല്ലെ, കര്‍ദിനാള്‍ ഡീക്കന്‍മാരെ പ്രതിനിധീകരിച്ച് കര്‍ദിനാള്‍ ഫ്രാന്‍സിസ്ക്കോ മൊന്ത്യെറിസി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത മൂന്ന് ദിവസത്തേക്കാണ് ഇവരുടെ ശുശ്രൂഷ. ചൊവ്വാഴ്ച കോണ്‍ക്ലേവ് ആരംഭിച്ചതിനാല്‍ കോണ്‍ക്ലേവിന്‍റെ സമയത്തും ഇവര്‍ക്കു തന്നെയാണ് ശുശ്രൂഷാ ചുമതല. എന്നാല്‍ കോണ്‍ക്ലേവ് നീണ്ടു പോവുകയാണെങ്കില്‍ വീണ്ടും നറുക്കെടുപ്പിലൂടെ അടുത്ത മൂന്നംഗ കര്‍ദിനാള്‍ സംഘത്തെ തിരഞ്ഞെടുക്കും.








All the contents on this site are copyrighted ©.