2013-03-11 17:22:42

കോണ്‍ക്ലെവ് സമയക്രമീകരണം


11മാര്‍ച്ച്2013, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനായി സാര്‍വ്വത്രിക സഭയിലെ കര്‍ദിനാള്‍ സംഘം മാര്‍ച്ച് 12ന് ആരംഭിക്കുന്ന കോണ്‍ക്ലേവിന്‍റെ വിശദാംശങ്ങളും സമയക്രമീകരണവും വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു.
12ാം തിയതി ചൊവ്വാഴ്ച രാവിലെ 10.00 മണിക്ക് വി.പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിക്കുന്ന സമൂഹബലിയോടെയാണ് (Pro Eligendo Romano Pontifice) പേപ്പല്‍ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്
03.45: സാന്താമാര്‍ത്താ മന്ദിരത്തില്‍ നിന്നും കര്‍ദിനാള്‍മാര്‍ അപ്പസ്തോലിക അരമനയിലേക്ക് യാത്രയാകും.
04.30: സെന്‍റ് പോള്‍ ചാപ്പലില്‍ നിന്നും പ്രദക്ഷിണമായി അവര്‍ സിസ്റ്റൈന്‍ ചാപ്പലില്‍ പ്രവേശിക്കുന്നു.
04.45: സത്യപ്രതിജ്ഞക്കുശേഷം സിസ്റ്റൈന്‍ ചാപ്പല്‍ അടക്കുന്നു.
കര്‍ദ്ദിനാള്‍ പ്രോസ്പെര്‍ ഗ്രെഹ് ധ്യാനചിന്തകള്‍ പങ്കുവയ്ക്കുന്നു. തദനന്തരം ആദ്യ വോട്ടെടുപ്പ്.
07.15 സിസ്റ്റൈന്‍ ചാപ്പലില്‍ സായാഹ്ന പ്രാര്‍ത്ഥന
07.30 സാന്താമാര്‍ത്താ മന്ദിരത്തിലേക്ക് മടക്കയാത്ര
08.00 അത്താഴം

മറ്റു ദിവസങ്ങളിലെ സമയക്രമം

രാവിലെ
6.30: പ്രഭാതഭക്ഷണം
8.15: സെന്‍റ് പോള്‍ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന
9.30: പ്രാര്‍ത്ഥന, സിസ്റ്റൈന്‍ ചാപ്പലില്‍ വോട്ടെടുപ്പ് (രണ്ടുവട്ടം)
13.00: സാന്താമാര്‍ത്താ മന്ദിരത്തില്‍ ഉച്ചഭക്ഷണം

ഉച്ചകഴിഞ്ഞ്
04.50: സിസ്റ്റൈന്‍ ചാപ്പലില്‍ വോട്ടെടുപ്പ് (രണ്ടുവട്ടം)
19.15: സിസ്റ്റൈന്‍ ചാപ്പലില്‍ സായാഹ്ന പ്രാര്‍ത്ഥന
07.30 സാന്താമാര്‍ത്താ മന്ദിരത്തിലേക്ക് മടക്കയാത്ര
08.00 അത്താഴം

Poto Matter: One of the hree urns, which will be used to collect votes at the 2013 conclave








All the contents on this site are copyrighted ©.