2013-03-07 20:23:40

അമേരിക്കന്‍ കര്‍ദ്ദിനാളന്മാരുടെ
വാര്‍ത്താ സമ്മേളനത്തിന് വിലക്ക്


7 മാര്‍ച്ച് 2013, വത്തിക്കാന്‍
രഹസ്യാത്മകതയും ആത്മീയതയും നിലനിര്‍ത്തിക്കൊണ്ട് പാപ്പയുടെ തിരഞ്ഞെടുപ്പിനായുള്ള കര്‍ദ്ദിനളന്മാരുടെ പൊതുസമ്മേളനം തുടരുമെന്ന്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.
അമേരിക്കയില്‍നിന്നുമുള്ള കര്‍ദ്ദിനാളന്മാര്‍ റോമിലെ വടക്കേ അമേരിക്കന്‍ കേളെജില്‍വച്ചു നടത്തിയിരുന്ന വാര്‍ത്താ സമ്മേളനം ബുധനാഴ്ച രാവിലെ കര്‍ദ്ദിനാള്‍ സംഘം വിലക്കിയതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി ഇങ്ങനെ പ്രതികരിച്ചത്.

വത്തിക്കാനില്‍ കൂടിയിരിക്കുന്ന കര്‍ദ്ദിനാളന്മാരുടെ പൊതുസമ്മേളനം രഹസ്യാത്മകത സൂക്ഷിക്കുമെന്ന വാഗ്ദാനത്തോടെയുളളതാകയാലാണ് കര്‍ദ്ദിനാളന്മാര്‍ വാര്‍ത്താ സമ്മേളനങ്ങളും ആശയവിനിമയ ഉപാധികളും ഉപേക്ഷിക്കണമെന്ന് നടപടിക്രമപ്രകാരം നിഷ്ക്കര്‍ഷിക്കുന്നതെന്നും
ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.







All the contents on this site are copyrighted ©.