2013-03-06 15:53:02

കോണ്‍ക്ലേവിന് ഒരുക്കാമായി
ദിവ്യകാരുണ്യ ആരാധന


6 മാര്‍ച്ച് 2013, വത്തിക്കാന്‍
പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിനൊരുക്കമായി വത്തിക്കാനില്‍ പൊതു ദിവ്യകാരുണ്യ ആരാധനയും പ്രാര്‍ത്ഥനയും നടത്തപ്പെടുന്നു. മാര്‍ച്ച് 6-ാം തിയതി ബുധനാഴ്ച വൈകുന്നേരം 5 മണിക്കാണ് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസലിക്കയില്‍ പാപ്പയുടെ തിരഞ്ഞെടുപ്പിന്‍റെ നിയോഗവുമായി പ്രത്യേക ദിവ്യകാരുണ്യ ആരാധനയും പ്രാര്‍ത്ഥനയും നടത്തപ്പെടുന്നത്.

ദിവ്യകാരുണ്യ ആരാധനയ്ക്ക് ആമുഖമായി കര്‍ദ്ദിനാളന്മാര്‍ വിശ്വാസികള്‍ക്കൊപ്പം ലത്തീന്‍ ഇറ്റാലിയന്‍ ഭാഷകളില്‍ രണ്ടു ജപമാലയും കോണ്‍ക്ലേവിന്‍റെ നിയോഗങ്ങള്‍ക്കായി സമര്‍പ്പിക്കും.
കര്‍ദ്ദിനാള്‍ സംഘത്തിലെ കര്‍ദ്ദിനാളാന്മാരില്‍നിന്നുണ്ടായ അഭ്യര്‍ത്ഥന പ്രകാരമാണ് പൊതുദിവ്യകാരുണ്യ ആരാധന നടത്തപ്പെടുന്നത്, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പ്രധാന അള്‍ത്താരയില്‍ നടത്തപ്പെടുന്ന ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കും, പാപ്പയുടെ ആഭാവത്തില്‍, കര്‍ദ്ദിനാളന്മാരുടെ സംഘത്തലവന്‍ ആഞ്ചലോ സൊഡാനോ നയിക്കും.

പ്രത്യേക കാര്‍മ്മികത്വമില്ലാത്ത ആരാധനക്രമ ശുശ്രൂഷയുടെ അന്ത്യത്തില്‍ ബസിലിക്കയുടെ പ്രധാന പുരോഹിതന്‍, കര്‍ദ്ദിനാള്‍ ആഞ്ചെലോ കോമാസ്ട്രി സമാപന ശിര്‍വ്വാദം നല്കുമെന്നും വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.








All the contents on this site are copyrighted ©.