2013-03-04 16:20:51

കോണ്‍ക്ലേവിനു മുന്‍പ് ആനുകാലിക പ്രതിസന്ധികളെക്കുറിച്ച് വ്യക്തമായി വിലയിരുത്തണം:കര്‍ദിനാള്‍ ഓസ്ക്കാര്‍ റോഡ്രിഗസ്


04 മാര്‍ച്ച്2013, വത്തിക്കാന്‍
പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനു മുന്‍പ് സഭനേരിടുന്ന പ്രതിസന്ധികള്‍ വ്യക്തമായി വിലയിരുത്തേണ്ടത് നിര്‍ണ്ണായകമാണെന്ന് ഹോണ്ടൂറാസിലെ കര്‍ദിനാള്‍ ഓസ്ക്കാര്‍ ആന്ദ്രേസ് റോഡ്രിഗസ് മറാദിയെഗ അഭിപ്രായപ്പെട്ടു. കാരിത്താസ് ഇന്‍റര്‍നാഷണലിന്‍റെ അദ്ധ്യക്ഷനും ഹോണ്ടൂറാസിലെ തെഗുസിഗാല്‍പ അതിരൂപതാധ്യക്ഷനുമായ കര്‍ദിനാള്‍ റോഡ്രിഗസ് വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്.

സാര്‍വ്വത്രിക സഭ വിശ്വാസവര്‍ഷം ആചരിക്കുന്ന കാലമാണിത്. സഭയുടെ അടിസ്ഥാന ദൗത്യമായ സുവിശേഷവല്‍ക്കരണം എങ്ങനെയാണ് തുടരേണ്ടതെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ദൈവത്തിനു പകരം ഭൗതികവാദം പ്രതിഷ്ഠിക്കപ്പെടുന്ന സമൂഹത്തില്‍ ദൈവത്തേയും ദൈവിക സ്നേഹത്തേയും കുറിച്ച് പ്രഘോഷിക്കുകയെന്നത് ഇന്ന് നാം നേരിടുന്ന മുഖ്യവെല്ലുവിളികളിലൊന്നാണെന്നും കര്‍ദിനാള്‍ റോഡ്രിഗസ് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.