2013-02-28 19:25:10

പ്രശാന്തനും സുസ്മേരവദനനുമായി
പാപ്പ വിരമിച്ചു


28 ഫെബ്രുവരി 2013, വത്തിക്കാന്‍
അവസാനത്തെ പൊതുദര്‍ശന പരിപാടിയില്‍ ബനഡിക്‍ട് 16-ാമന്‍ പാപ്പ പ്രശാന്തനും സുസ്മേരവദനനുമായിരുന്നെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു,

ഫെബ്രുവരി 27-ന് വത്തിക്കാനില്‍ അരങ്ങേറിയ ബനഡിക്ട് 16-ാമന്‍ പാപ്പയുടെ അവസാനത്തെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണ സമയത്ത് വളരെ പ്രശാന്തനായും സന്തോഷവാനുമായിരുന്നു പാപ്പയെന്ന്, വളരെ അടുത്ത് പാപ്പയെ നിരീക്ഷിച്ച ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.

നീണ്ട പ്രഭാഷണത്തിനിടെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉപോയഗിച്ച ‘ദൈവത്തിന്‍റെ ജോലി’ the work of God എന്നത് അടിസ്ഥാനപരമായി
പാപ്പയുടെ നാമഹേതുവും മദ്ധ്യസ്ഥനുമായ വിശുദ്ധ ബനഡിക്ടില്‍നിന്നും സ്വീകരിച്ച ജീവിത ദര്‍ശനമാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.

പൊതുപരിപാടിയെ തുടര്‍ന്ന് ക്ലെമന്‍റൈന്‍ ഹാളില്‍വച്ച് റോമിന്‍റെ മേയര്‍ ജ്യാന്നി അലെമാന്നോ, തെയ്സ്സെ സമൂഹത്തിന്‍റെ ഇപ്പോഴത്തെ തലവന്‍ ബ്രദര്‍ എലോയ്, സ്പെയിനിന്‍റെ അഭ്യന്ത്രമന്ത്രി, ജോര്‍ജ്ജ് ഡയസ്സ്, പാപ്പായുടെ ജന്മനാട്ടില്‍നിന്നുമുള്ള പ്രതിനിധി സംഘം, സ്ലൊവേക്യാന്‍ പ്രസിഡന്‍റിന്‍റെ പ്രതിനിധിസംഘം എന്നിവരുമായും പാപ്പ സ്വകാര്യകൂടിക്കാഴ്ച നടത്തി.









All the contents on this site are copyrighted ©.