2013-02-26 16:45:56

സ്ക്കോട്ട്ലന്‍റ് അതിരൂപതാധ്യക്ഷന്‍ വിരമിച്ചു


26 ഫെബ്രുവരി 2013, എഡിന്‍ബറോ
സ്ക്കോട്ട്ലന്‍റിലെ സെന്‍റ് ആന്‍ഡ്രൂസ് ആന്‍ഡ് എഡിന്‍ബറോ അതിരൂപതാധ്യക്ഷന‍ായ കര്‍ദിനാള്‍ കെയ്ത് പാട്രിക് ഒബ്രിയന്‍റെ രാജി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്വീകരിച്ചു. കാനോനിക നിയമപ്രകാരം (401 § 1) പ്രായപരിധിയെത്തുന്ന കര്‍ദിനാള്‍ ഒബ്രിയന്‍ ഫെബ്രുവരി 25ാം തിയതിയാണ് അതിരൂപതയുടെ അജപാലന ശുശ്രൂഷയില്‍ നിന്ന് വിരമിച്ചത്.
പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ താന്‍ പങ്കെടുക്കുന്നില്ലെന്നും കര്‍ദിനാള്‍ ഒബ്രിയന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തിയ കര്‍ദിനാള്‍ കെയ്ത് പാട്രിക് ഒബ്രിയന്‍, കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ റോമിലെത്തുന്ന കര്‍ദിനാള്‍മാര്‍ക്ക് തന്‍റെ പ്രാര്‍ത്ഥനയും പിന്തുണയും ഉറപ്പുനല്‍കി.








All the contents on this site are copyrighted ©.