2013-02-22 15:46:45

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റും ട്വിറ്ററില്‍


22 ഫെബ്രുവരി 2013, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ മാതൃക പിന്തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്ട്രട്ടറിയേറ്റും ട്വിറ്ററില്‍ അംഗമായി. വത്തിക്കാന്‍റെ മുഖപത്രം ഒസ്സര്‍വാത്തോരെ റൊമാനോ 21ാം തിയതി വ്യാഴാഴ്ചയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് 150 അക്ഷരങ്ങളിലൂടെ സന്ദേശം കൈമാറുന്ന ആധുനിക സാമൂഹ്യസമ്പര്‍ക്കമാധ്യമ ശൃംഖലയിലേക്ക് വത്തിക്കാന്‍ സെക്രട്ടറിയേറ്റ് പ്രവേശിച്ചതെന്ന് ഒസ്സര്‍വാത്തോരെ റൊമാനോ വെളിപ്പെടുത്തി. എന്നാല്‍ വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഇതുവരെ ഔപചാരികമായി ട്വീറ്റിംങ്ങ് ആംരംഭിച്ചിട്ടില്ല. @TerzaLoggia (മൂന്നാം നില) എന്ന ഔദ്യോഗിക ട്വിറ്റര്‍ വിലാസത്തിന്‍റെ പശ്ചാത്തലചിത്രം വത്തിക്കാന്‍ കാര്യാലയം സ്ഥിതിചെയ്യുന്ന മൂന്നാം നിലയിലെ ചുവര്‍ ചിത്രങ്ങളാണ്.








All the contents on this site are copyrighted ©.