2013-02-22 15:46:56

വത്തിക്കാന്‍ വിദേശബന്ധകാര്യാലയത്തില്‍ പുതിയ നിയമനം


22 ഫെബ്രുവരി 2013, വത്തിക്കാന്‍
വത്തിക്കാന്‍ വിദേശബന്ധകാര്യാലയത്തിന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പുതിയ ഉപകാര്യദര്‍ശിയെ നിയമിച്ചു. വിദേശബന്ധ കാര്യാലയത്തിന്‍റെ ഉപദേശക സമിതിയംഗം മോണ്‍. അന്തോണിയെ കാമില്ലിയെരിയാണ് പാപ്പ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. വത്തിക്കാന്‍ വിദേശബന്ധകാര്യാലയത്തിന്‍റെ ഉപകാര്യദര്‍ശിയായ മോണ്‍.എത്തോരെ ബലെസ്ത്രേറോയെ മെത്രാപ്പോലീത്തായായി ഉയര്‍ത്തിക്കൊണ്ട് കൊളംബിയായിലെ അപ്പസ്തോലിക സ്ഥാനപതിയായും മാര്‍പാപ്പ നിയമിച്ചു.








All the contents on this site are copyrighted ©.