2013-02-21 15:53:11

ഭീകരാക്രമണം – കൊല്ലപ്പെട്ടവരില്‍
അധികം സ്ത്രീകളും കുഞ്ഞുങ്ങളും


21 ഫെബ്രുവരി 2013, ബലൂചിസ്ഥാന്‍
പാക്കിസ്ഥാനില്‍ ഷിയ മുസ്ലീങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അപലപിച്ചു. 90 പേരുടെ മരണത്തിനിടയാക്കിക്കൊണ്ട് പാക്കിസ്ഥാനിലെ ക്വേത്തായിലെ ഷിയ ഹസാരാ മുസ്ലീം ന്യൂനപക്ഷത്തിനെതിരെ തീവ്രവാദികള്‍ അഴിച്ചുവിട്ട ആക്രമണത്തെയാണ് ബാന്‍ കീ മൂണ്‍ അപലപിച്ചത്. പാക്കിസ്ഥാന്‍റെ തെക്കു പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുള്ള ക്വേത്തായിലെ മാര്‍ക്കറ്റിലാണ് ഫെബ്രുവരി 18-ന് ആക്രമണമുണ്ടായത്.

മരിച്ചവരിലും മുറിവേറ്റവരിലും അധികവും സ്ത്രീകളും കുട്ടികളുമാണെന്നും, ഈ മാസത്തില്‍ത്തന്നെ ഷിയ ഹസാര മുസ്ലിം ന്യൂനപക്ഷത്തിനെതിരെയുള്ള രണ്ടാമത്തെ ആക്രമണമാണിതെന്നും ന്യൂയോര്‍ക്ക് അസ്ഥാനത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മൂണ്‍ വെളിപ്പെടുത്തി. മതന്യൂനപക്ഷങ്ങള്‍ക്കും നിര്‍ദ്ദോഷികളായവര്‍ക്കും എതിരെയുള്ള ആക്രമണത്തെ അപലപിച്ച മൂണ്‍ മരണമടഞ്ഞവരുടെ കുടുംബങ്ങളെയും ബന്ധുമിത്രാദികളെയും അനുശോചനം അറിയിച്ചു.

ഫെബ്രുവരി 19-ാതിയതി ക്വേത്തായില്‍ നടത്തിയ കൂട്ടഅന്തിമോപചാര ശുശ്രൂഷയില്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് പതിനായിരങ്ങള്‍ പങ്കെടുത്തു.








All the contents on this site are copyrighted ©.