2013-02-21 15:31:14

ദിശാബോധം നല്കുന്നതും ആര്‍ജ്ജവമുറ്റതും
കാല്പനികവുമായ റാറ്റ്സിങ്കര്‍ രചനകള്‍


21 ഫെബ്രുവരി 2013, ന്യൂയോര്‍ക്ക്
ബനഡിക്ട് 16-ാമന്‍ പാപ്പയുടെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു.
ജര്‍മ്മനിയില്‍ പഠിപ്പിച്ചിരുന്ന കാലത്ത് സമാനചിന്തകളുള്ള ദൈവശാസ്ത്ര പണ്ഡിതന്മാര്‍ ചേര്‍ന്നു രൂപംനല്കിയ communio കൂട്ടായ്മ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച പാപ്പായുടെ പ്രബന്ധങ്ങളാണ് ഗ്രന്ഥാവിഷ്ക്കരണം ചെയ്തിരിക്കുന്നത്. communio – ‘കൂട്ടായ്മ’യില്‍ പ്രസിദ്ധീകരിച്ച ജോസഫ് റാറ്റ്സിങ്കറിന്‍റെ മാനവികവും സാംസ്കാരികവുമായ 14 തിരഞ്ഞെടുക്കപ്പെട്ട പ്രബന്ധങ്ങളാണ് അമേരിക്കയിലെ ഏഡര്‍മാന്‍ പ്രസാധകര്‍ പുറത്തിക്കുന്ന ഗ്രന്ഥത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്.

മനുഷ്യകുലം, പ്രത്യുല്പാദനവും സൃഷ്ടിയും, ക്രിസ്തു ഇന്ന്, ഞായറിന്‍റെ പ്രാധാന്യം, പ്രത്യാശ, സാമ്പത്തിക സുരക്ഷിതത്വവും സാമൂഹ്യ ധാര്‍മ്മികതയും, പ്രത്യാശയുടെ പൂമുഖപ്പുലരിയില്‍ എന്ന ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ചാക്രിക ലേഖനത്തിലെ ദൈവം, എന്നിവയാണ് ഫെബ്രുവരി 28-ന് സ്ഥാനത്യാഗം ചെയ്യുന്ന പാപ്പാ ബനഡിക്ടിന്‍റെ ബഹുമാനാര്‍ത്ഥം ഏര്‍ഡര്‍മാന്‍ പ്രസാധകര്‍ പുറത്തുകൊണ്ടുവരുന്ന ശ്രദ്ധേയമാകുന്ന പ്രബന്ധങ്ങള്‍. പാപ്പായുടെ രചനകള്‍ ദിശാബോധം നല്കുന്നതും ആര്‍ജ്ജവമുറ്റതും കാല്പനികവുമെന്ന് ഏര്‍ഡര്‍മാന്‍ പ്രസാധകരുടെ വക്താവ്,
ജോണ്‍ ഷ്ലിംങ്ക് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.