2013-02-21 15:39:42

കര്‍ദ്ദിനാള്‍ ചേമ്പര്‍ലെയിന്‍
തര്‍ച്ചീസിയോ ബര്‍ത്തോണെ
സ്ഥാനമേല്‍ക്കും


21 ഫെബ്രുവരി 2013, വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ പാപ്പ സ്ഥാനമൊഴിയുന്നതോടെ ‘ചേമ്പര്‍ലെയിന്‍’‍ പദവി അലങ്കരിക്കുന്ന വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ ഭരണകാര്യങ്ങള്‍ ഏറ്റെടുക്കുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ബനഡിക്ട് 16-ാമന്‍ പാപ്പയാണ് 2007 ഏപ്രില്‍ 4-ാം തിയതി ഇപ്പോള്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന 78-വയസ്സുള്ള ഇറ്റലിക്കാരനും സലീഷ്യന്‍ സഭാംഗവുമായ തര്‍ച്ചീസിയോ ബര്‍ത്തോണെയെ കര്‍ദ്ദിനാള്‍ ചേമ്പര്‍ലെയിനായി നിയോഗിച്ചത്.

+ പാപ്പ സ്ഥാനമൊഴിയുന്ന സമയം മുതല്‍, തിരഞ്ഞെടുത്ത മറ്റു മൂന്നു കര്‍ദ്ദിനാളന്മാരുടെ സഹായത്തോടെ വത്തിക്കാന്‍റെ അനുദിന പ്രവര്‍ത്തനങ്ങള്‍ പുതിയൊരു പാപ്പയെ തിരഞ്ഞെടുക്കുംവരെ മുന്നോട്ടു നിയിക്കുക,
+ പാപ്പയെ അറിയിക്കേണ്ടുന്ന കാര്യങ്ങള്‍ തല്‍സ്ഥാനത്ത്, താല്‍ക്കാലികമായി കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരിക,
+ പാപ്പയുടെ തിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍
കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ തലവനുമായി ആലോചിച്ചു നടപ്പാക്കുക,
+ പാപ്പയെ തിരഞ്ഞെടുക്കുന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ ‘കോണ്‍ക്ലേവ്’, സ്വകാര്യസമ്മേളനത്തിന്‍റെ ക്രമീകരണങ്ങള്‍ സജ്ജമാക്കുക,
+ പാപ്പയുടെ തിരഞ്ഞെടുപ്പിന്‍റെ രഹസ്യാത്മകത സൂക്ഷിക്കുന്നതിനു സഹായിക്കുന്ന പ്രതിജ്ഞാവാചകം സ്വീകരിക്കുക,
എന്നിവയും കര്‍ദ്ദിനാള്‍ ചേമ്പര്‍ലെയിന്‍, തര്‍ച്ചീസിയോ ബര്‍ത്തോണേയുടെ ഉത്തരവാദിത്തങ്ങളാണ്.









All the contents on this site are copyrighted ©.