2013-02-20 17:22:35

നവയുഗത്തിന് നവ മാധ്യമങ്ങള്‍
സീഗ്നിസ് ഇന്ത്യ സമ്മേളനം


20 ഫെബ്രുവരി 2013, സെക്കന്‍ഡ്രാബാദ്
സുവിശേഷദൗത്യം നവമായി പ്രഘോഷിക്കുന്നവരായി സമൂഹത്തിലേയ്ക്ക് മാധ്യമ പ്രവര്‍ത്തകര്‍ കടന്നുവരണമെന്ന്, സിബിസിഐയുടെ കമ്മിഷന്‍ ചെയര്‍മാന്‍, ബിഷപ്പ് ചാക്കോ തോട്ടുമാരിക്കല്‍ ഉദ്ബോധിപ്പിച്ചു. ആഡ്രാപ്രദേശിലുള്ള സെക്കഡ്രാബാദിലെ തുളസി ഗാര്‍ഡനില്‍ സമ്മേളിച്ച ഇന്ത്യയുടെ കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകരുടെ സംഘടന സീഗ്നിസിന്‍റെ സമ്മേളനത്തിലാണ് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മാധ്യമ കമ്മിഷന്‍ ചെയര്‍മാന്‍, ഇന്‍ഡോര്‍ രൂപതാദ്ധ്യക്ഷന്‍ കൂടിയായ ബിഷപ്പ് തോട്ടുമാരിക്കല്‍ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്

“നവയുഗത്തിന് നവ മാധ്യമങ്ങള്‍,” എന്ന പ്രമേയവുമായി ഫെബ്രുവരി
16-മുതല്‍ 19-വരെ തിയതികളിലാണ് ഭാരതത്തിലെ കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകര്‍ സെക്കഡ്രാബാദില്‍ സമ്മേളിച്ചത്. ബെല്‍ജിയത്തിന്‍റെ തലസ്ഥാനമായ Brussels ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകരുടെ ആഗോള സംഘടനയായ Signis International-ലിന്‍റെ ദേശീയ സംഘടനയാണ് സെക്കഡ്രാബാദില്‍ സമ്മേളിച്ച signis India.

ഇന്ത്യയുടെ 13 കത്തോലിക്കാ പ്രവിശ്യകളില്‍ ദൃശ്യ-ശ്രാവ്യ മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അംഗസ്ഥാപനങ്ങളുടെ പ്രതിനിധികളായ 100-ലേറെ മാധ്യമ പ്രവര്‍ത്തകര്‍ ദേശീയ സമ്മേളനത്തിലും
പഠനശിബിരത്തിലും പങ്കെടുത്തുവെന്ന് സീഗ്നിസ്സിന്‍റെ ദേശീയ പ്രസിഡന്‍റും, ചെന്നൈ സാന്‍തോം കമ്യൂണിക്കേഷന്‍സിന്‍റെ ഡയറക്ടറുമായ ഫാദര്‍ വിന്‍സെന്‍റ് ചിന്നാദുരൈ പ്രസ്താവനയിലൂടെ അറിയിച്ചു.
സീഗ്നിസിന്‍റെ ബ്രസ്സെല്‍സിലെ ജനറല്‍ സെക്രട്ടറി അല്‍വീറ്റോ ഡിസൂസ്സ, ദേശീയ മെത്രാന്‍ സമിതിയുടെ മാധ്യമ വിഭാഗം സെക്രട്ടറിയും നിസ്ക്കോര്‍്ട്ടിന്‍റെ ഡയറക്ടറുമായ ഫാദര്‍ ജോര്‍ജ്ജ് പ്ലത്തോട്ടം എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്കി.








All the contents on this site are copyrighted ©.