2013-02-15 15:29:34

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് ഇന്ത്യയുടെ പ്രണാമം


15 ഫെബ്രുവരി 2013, മുംബൈ
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയോടുള്ള സ്നേഹാദരത്തിന്‍റെ പ്രതീകമായി ഇന്ത്യയിലെ കത്തോലിക്കര്‍ ഫെബ്രുവരി 22ാം തിയതി കൃതജ്ഞതാ ദിനം ആചരിക്കുന്നു. പത്രോസിന്‍റെ സിംഹാസനത്തിന്‍റെ തിരുനാള്‍ ദിനമാണ് 22ാം തിയതി വെള്ളിയാഴ്ച. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ എട്ടുവര്‍ഷം നീണ്ട പേപ്പല്‍ ശുശ്രൂഷയ്ക്ക് കൃതജ്ഞത അര്‍പ്പിക്കുന്നതിനായി ഇന്ത്യയിലെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസാണ് കൃതജ്ഞതാ ദിനാചരണത്തിന് ആഹ്വാനം നല്‍കിയത്. ഏഷ്യയ്ക്കും ഇന്ത്യയ്ക്കും മാര്‍പാപ്പ പ്രത്യേക പരിഗണന നല്‍കിയിരുന്നുവെന്ന് കര്‍ദിനാള്‍ ഗ്രേഷ്യസ് അനുസ്മരിച്ചു. മാര്‍പാപ്പ മുന്‍തൂക്കം നല്‍കിയ മതാന്തര സംവാദം, സഭൈക്യം, സാംസ്ക്കാരങ്ങള്‍ തമ്മിലുള്ള സംവാദം, സഭയുടെ സാമൂഹ്യ പ്രബോധനങ്ങളുടെ പ്രായോഗികത തുടങ്ങിയ വിഷയങ്ങള്‍ ഇന്ത്യന്‍ സഭയെ സംബന്ധിച്ച് അതിപ്രസക്തങ്ങളാണെന്നും കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്‍ അഭിപ്രായപ്പെട്ടു.









All the contents on this site are copyrighted ©.