2013-02-13 19:28:04

ജലസ്രോതസ്സുക്കള്‍ എവിടെയും
സംരക്ഷിക്കപ്പെടണമെന്ന് യുഎന്‍


13 ഫെബ്രുവരി 2013, ന്യൂയോര്‍ക്ക്
ജലത്തിന്‍റെ ഉപായസാദ്ധ്യതകള്‍ സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണ് 2013 ജലസമ്പത്തിന്‍റെ സഹകരണ വര്‍ഷമായി ആചരിക്കുന്നതെന്ന് ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു. മാര്‍ച്ച് 22-ന് ഐക്യരാഷ്ട്ര സംഘട ആചരിക്കുന്ന അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ് ജലസമ്പത്തിന്‍റെ സഹകരണ വര്‍ഷത്തെക്കുറിച്ചും സെക്രട്ടറി ജനറല്‍, ബാന്‍ കി മൂണ്‍ പരാമര്‍ശിച്ചത്.
പ്രപഞ്ചത്തിന്‍റെ അടിസ്ഥാന ജൈവധാതുവായ ജലത്തിന്‍റെ അന്യൂനമായ സ്വഭാവിശേഷം മാനിച്ചുകൊണ്ട് ജലം മാനവരാശിയുടെ പൊതുസമ്പത്തായി കാണുകയും, എവിടെയും എപ്പോഴും അത് സംരക്ഷിക്കുവാനും, അതിന്‍റെ സ്രോതസ്സുക്കള്‍ വളര്‍ത്തിയെടുക്കുവാനും പരിശ്രമിക്കണമെന്ന് മൂണ്‍ ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ജലസമ്പത്ത് സംരക്ഷിക്കാനുള്ള സഹകരണപദ്ധതികളിലൂടെ (International cooperation on Water Management) മാനവ രാശിയുടെ സുസ്ഥിര വികസനം യാഥാര്‍ത്ഥമാക്കാനുള്ള യുഎന്നിന്‍റെ പരിശ്രമത്തില്‍ എല്ലാ വിഭാഗിയതകളും വെടിഞ്ഞ് സാമൂഹ്യ, രാഷ്ട്രീയ, സാംസ്ക്കാരിക, വിദ്യാഭ്യാസ, വിനിമയ മേഖലകളിലൂടെ ജനങ്ങള്‍ക്ക് അറിവും അവബോധവും നല്കിക്കൊണ്ട് ഭംഗുരവും പരിമിതവുമായ ലോകത്തിന്‍റെ ജലധാതു സംരക്ഷിക്കുവാനും വികസിപ്പിച്ചെടുക്കുവാനും സഹകരിക്കണമെന്നും മൂണ്‍ ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു.









All the contents on this site are copyrighted ©.