2013-02-09 10:14:47

സുവിശേഷമൂല്യങ്ങള്‍ ധാര്‍മ്മികമൂല്യങ്ങളുടെ ശ്രേഷ്ഠത വര്‍ദ്ധിപ്പിക്കുന്നു: മാര്‍പാപ്പ


08 ഫെബ്രുവരി 2013, വത്തിക്കാന്‍
പ്രകൃതി നിയമവും, ധാര്‍മ്മിക മൂല്യങ്ങളും അടിസ്ഥാന മനുഷ്യാവകാശങ്ങളും സുവിശേഷത്താല്‍ അലംകൃതമാകുമ്പോള്‍ അത് മാനവകുടുംബത്തിന്‍റെ യഥാര്‍ത്ഥ ക്ഷേമത്തിനുതകുന്ന രാഷ്ട്രീയത്തിന് അടിസ്ഥാനമേകുമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. സമാധാനത്തിന്‍റേയും നീതിയുടേയും ശുശ്രൂഷയായിരിക്കും അതെന്നും പാപ്പ പറഞ്ഞു. ഫ്രാന്‍സും ജര്‍മനിയും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ട സംഘര്‍ഷത്തിനു വിരാമമിട്ട എലിസെ ഉടമ്പടിയുടെ സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ നടന്ന ഒരു അന്താരാഷ്ട്ര സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. വത്തിക്കാനിലെ ഫ്രഞ്ച്, ജര്‍മ്മന്‍ എംബസികള്‍ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്.“ ഫ്രഞ്ച്-ജര്‍മ്മന്‍ സൗഹാര്‍ദത്തിന്‍റെ അന്‍പതു വര്‍ഷങ്ങള്‍ യൂറോപ്പിന്‍റെ സേവനത്തിന്: യൂറോപ്യന്‍ യൂണിയന്‍, ഇതര അനുരജ്ഞന ശ്രമങ്ങള്‍ക്കു മാതൃക.” എന്നതായിരുന്നു സമ്മേളനത്തിന്‍റെ പ്രമേയം,

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയാണ് മാര്‍പാപ്പയുടെ സന്ദേശം സമ്മേളനത്തിനയച്ചത്.








All the contents on this site are copyrighted ©.