2013-02-08 15:55:52

കസാക്കിസ്ഥാന്‍ മതാന്തരസംവാദ സംഘം വത്തിക്കാന്‍ സന്ദര്‍ശിച്ചു


08 ഫെബ്രുവരി 2013, വത്തിക്കാന്‍
പരമ്പരാഗത ലോക മതനേതാക്കളുടെ സമിതിയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് (Congress of Leaders of World and Traditional Religions) കസാക്കിസ്ഥാനില്‍ നിന്നുള്ള ഒരു മതാന്തരസംവാദ പ്രതിനിധി സംഘം വത്തിക്കാന്‍ സന്ദര്‍ശിച്ചു. കസാക്കിസ്ഥാന്‍ പ്രസിഡന്റ് നൂര്‍സുല്‍ത്താന്‍ നസര്‍ബയേവ് 2003ല്‍ സ്ഥാപിച്ച ഈ സമിതിയിലെ അംഗങ്ങള്‍ കസാക്കിസ്ഥാന്‍ സുപ്രീം കോടതിയുടെ മുന്‍ ചെയര്‍മാന്‍ കെരിയത്ത് അബ്ദ്രാസ്ക്കുലി മാമിയുടെ നേതൃത്വത്തിലാണ് വത്തിക്കാനില്‍ സൗഹൃദ സന്ദര്‍ശനത്തിനെത്തിയത്. ചൊവ്വാഴ്ച വത്തിക്കാനിലെത്തിയ സംഘം ബുധനാഴ്ച മാര്‍പാപ്പയുടെ പ്രതിവാര പൊതുക്കൂടിക്കാഴ്ച്ചയില്‍ സംബന്ധിച്ചു. മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഒരു സമ്മേളനത്തിലും മതനേതാക്കളുടെ പ്രതിനിധി സംഘം പങ്കെടുത്തു.
പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പരമ്പരാഗത ലോക മതനേതാക്കളുടെ സമിതി റോമില്‍ ഒരു ചരിത്ര - ചിത്ര പ്രദര്‍ശനവും നടത്തി.









All the contents on this site are copyrighted ©.