2013-02-07 16:31:31

‘തളിര്‍ക്കുന്ന യുവജന സംസ്ക്കാരം’
സഭയുടെ പ്രതിബദ്ധത


7 ഫെബ്രുവരി 2013, വത്തിക്കാന്‍
പ്രതിസന്ധികള്‍ക്കിടയിലും ആത്മവിശ്വാസത്തോടും സ്നേഹത്തോടുകൂടയാണ് സഭ യുവജനങ്ങളെ വീക്ഷിക്കുന്നതെന്ന്, ബനഡിക്ട് 16-ാമന്‍ പാപ്പ പ്രസ്താവിച്ചു. സാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തെ ജനുവരി 7-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ കൂടിക്കാഴ്യില്‍ സ്വീകരിച്ച് സംസാരിക്കവേയാണ് പാപ്പ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ‘കിളര്‍ക്കുന്ന അല്ലെങ്കില്‍ തളിര്‍ക്കുന്ന യുവജന സംസ്ക്കാരം’ എന്ന മുഖ്യപ്രമേയവുമായിട്ട് പൊന്തിഫിക്കല്‍ കൗണ്‍സില്‍ റോമില്‍ സമ്മേളിച്ചിരിക്കുന്നത്.

യുവജനങ്ങളെയും അവരുടെ സാമൂഹ്യ ജീവിത മേഖലകളെയും വിശ്വാസ ജീവിതത്തെയും സാരമായി ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ലോകത്ത് തിങ്ങിനില്ക്കേ, സന്തോഷിക്കാനും, കലവറയില്ലാതെ സമര്‍പ്പിക്കാനും, സമൂഹത്തിനായി ഹൃദയങ്ങള്‍ തുറക്കാനുമുള്ള അവരുടെ ക്രിയാത്മകമായ കഴിവുകളെ സഭ അംഗീകരിക്കുകയും അഭിനന്ദിക്കുകയും വളര്‍ത്തുകയും വേണമെന്ന് പാപ്പ സമ്മേളനത്തോട് പാപ്പ ആഹ്വാനംചെയ്തു.

ലോകത്തിന്‍റെ വൈവിധ്യമാര്‍ന്ന സാമൂഹ്യ മേഖലകളെക്കുറിച്ച് വളരുന്ന തലമുറയെ ദൈവനാമത്തിലും ക്രിസ്തുവിന്‍റെ പേരിലും പ്രതിബദ്ധതയുള്ളവരാക്കുകയും, ആ മേഖലകളില്‍ അവരുടെ സഹോദരങ്ങള്‍ അനുഭവിക്കുന്ന യാതനകളെക്കുറിച്ച് അവബോധവും ആര്‍ദ്രതയുമുള്ളവരാക്കി, അവരുടെ ഊര്‍ജ്ജം നന്മയ്ക്കായി ഉപയോഗിക്കാനും, വര്‍ഗ്ഗീയത, ഭീകരപ്രവര്‍ത്തനം, യുദ്ധം, അധിക്രമം, അഴിമതി എന്നിങ്ങനെയുള്ള തിന്മയുടെ പ്രേരണകളെ ചെറുക്കുവാന്‍ അവരെ കെല്പുള്ളവരാക്കുകയും വേണമെന്ന് പാപ്പ സമ്മേളനത്തോട് ആഹ്വാനംചെയ്തു. ഇങ്ങനെ യുവാക്കളെ ധാര്‍മ്മികമായി ബലപ്പെടുത്തുന്ന വിദ്യാഭ്യാസ സംവിധാനം Educational Emergency മറ്റേതു മേഖലകളെക്കാളും യുവജനങ്ങളുടെ കാര്യത്തില്‍ അടിയന്തിരമായി പരിഗണിക്കേണ്ടതാണെന്നും പാപ്പാ സമ്മേളനത്തെ അനുസ്മരിപ്പിച്ചു.











All the contents on this site are copyrighted ©.