2013-02-07 17:58:01

വത്തിക്കാന്‍റെ സാംസ്ക്കാരിക
കാര്യാലയത്തിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനം


7 ഫെബ്രുവരി 2013, റോം
യുവജനസംസ്ക്കാരത്തിന്‍റെ ഭാഷ്യവും ഭാഷണവും അറിയാനൊരു തുറന്ന പരിശ്രമമാണ് സഭയുടെ സാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള കൗണ്‍സില്‍ ഇക്കുറി പരിശ്രമിക്കുന്നതെന്ന്, കര്‍ദ്ദിനാള്‍ ജിയാന്‍ ഫ്രാങ്കോ റവാസ്സി പ്രസ്താവിച്ചു. ജനുവരി 6-ാം തിയതി വൈകുന്നേരം റോമില്‍ ആരംഭിച്ച സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തിന്‍റെ ഉദ്ഘാടന വേദിയിലാണ് പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ റവാസ്സി ഇങ്ങനെ പ്രസ്താവിച്ചത്.

നാളെയുടെ പ്രതീക്ഷയും വാഗ്ദാനങ്ങളുമായ യുവജനങ്ങളില്‍ സഭ വിശ്വാസമര്‍പ്പിച്ചുകൊണ്ട് അവരെ മനസ്സിലാക്കാനും അവരോട് അടുക്കുവാനുമുള്ള പരിശ്രമത്തിന്‍റെ അടയാളമായിട്ടാണ് ഇത്തവണ കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണസമ്മേളനം The Sun എന്ന Italian Rock Band-ന്‍റെ സംഗീത നിശയോടെ യുവജനങ്ങലുടെ നിറഞ്ഞ സാന്നിദ്ധ്യത്തില്‍ ഉദ്ഘാടനംചെയ്യപ്പെട്ടതെന്നും കര്‍ദ്ദിനാള്‍ റവാസ്സി ആമുഖപ്രഭാഷണത്തില്‍ പ്രസ്താവിച്ചു.

ബനഡിക്ട് 16-ാമന്‍ പാപ്പ പ്രഖ്യാപിച്ച വിശ്വാസവത്സരത്തില്‍ സഭ യുവജനങ്ങളില്‍ വിശ്വാസമര്‍പ്പിക്കുകയാണെന്നുള്ള തന്‍റെ പ്രസ്താവത്തിന് അവരുടെ പങ്കാളിത്തത്തിന്‍റെയും, ക്രിയാത്മകതയുടെയും, ഔദാര്യത്തിന്‍റെയും സേവന സന്നദ്ധതയുടെയുമെല്ലാം വ്യംഗ്യാര്‍ത്ഥമുണ്ടെന്നും കാര്‍ദ്ദിനാള്‍ റവാസ്സി യുവാക്കളുടെ നിറഞ്ഞ സാന്നിദ്ധ്യമുണ്ടായിരുന്ന ഉദ്ഘാടനവേദിയില്‍ വെളിപ്പെടുത്തി.









All the contents on this site are copyrighted ©.