2013-02-07 16:36:48

ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി
ജൂബിലി സംഗമം വേളാങ്കണ്ണിയില്‍


6 ഫെബ്രുവരി 2013, വേളാങ്കണ്ണി
ജനുവരി 5-ാം തിയതി രാവിലെ വേളാങ്കണ്ണി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആരംഭിച്ച ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ രജതജൂബിലി സമ്മേളനത്തിന്‍റെ പ്രമേയം അവതരിപ്പിച്ചു കൊണ്ടു നടത്തിയ പ്രഭാഷണത്തിലാണ് സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ടോപ്പോ ഇങ്ങനെ പ്രസ്താവിച്ചത്. ബനഡിക്ട് 16-ാമന്‍ പാപ്പ ആഹ്വാനംചെയ്ത നവസുവിശേഷവത്ക്കരണ പദ്ധിതിയുടെ ചുവിടുപിടിച്ച് വിശ്വാസ ജീവിത നവീകരണത്തിനും ക്രിസ്തുവിനെ അറിയാത്തവരോട് സുവിശേഷം പ്രഘോഷിക്കുവാനും ഉതകുന്നവിധത്തിലുള്ള അജപാലന കര്‍മ്മപദ്ധതിയുടെ അടുത്ത 10 വര്‍ഷത്തേയ്ക്കുള്ള രൂപരേഖയാണ് ജൂബിലി സമ്മേളനത്തിന്‍റെ മുഖ്യപ്രമേയമെന്ന് കര്‍ദ്ദിനാള്‍ ടോപ്പോ തന്‍റെ പ്രഭാഷണത്തില്‍ വെളിപ്പെടുത്തി.

ഭാഗ്യസ്മരണാര്‍ഹനായ ജോണ്‍ 23-ാമന്‍ പാപ്പ വേളാങ്കണ്ണി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തെ ബസിലിക്കയായി ഉയര്‍ത്തിയതിന്‍റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളോടു ചേര്‍ന്ന് വേളാങ്കണ്ണിയില്‍ ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ രജതജൂബിലി സമ്മേളനവും അവിടെ സംഗമിക്കുന്നത് ദിവ്യജനനിയുടെ അനുഗ്രഹത്താല്‍ ശോഭനമാകുമെന്നും
റാഞ്ചി അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ തോപ്പോ പ്രഭാഷണത്തില്‍ പ്രത്യാശപ്രകടിപ്പിച്ചു.
ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ പാപ്പയുടെ പ്രതിനിധിയും ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ടുമായ കര്‍ദ്ദിനാള്‍ ഫെര്‍നാന്‍ഡോ ഫിലോണി, ഇന്ത്യയിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് സാല്‍വത്തോര്‍ പിന്നാക്കിയോ, ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും, ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മുന്‍അദ്ധ്യക്ഷനും മുമ്പൈ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡി ഗ്രേഷ്യസ് എന്നിവരെയും മറ്റു മെത്രാന്മാരെയും സഭാ പ്രമുഖരെയും വിദഗ്ദ്ധരെയും കര്‍ദ്ദിനാള്‍ തോപ്പോ സമിതിയുടെയും ഭാരത സഭയുടെയും പേരില്‍ ഹൃദ്യമായി സ്വാഗതംചെയ്തു.

ഫെബ്രുവരി 10-ന് പാപ്പായുടെ പ്രതിനിധി കര്‍ദ്ദിനാള്‍ ഫിലോണിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന കൃതജ്ഞതാ ബലിയോടെ വേളാങ്കണ്ണി മരിയന്‍ ബസിലിക്കയുടെയും
ദേശിയ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും സംയുക്ത ജൂബിലി ആഘോഷങ്ങള്‍ സമാപിക്കുമെന്ന് ബസിലിക്കയുടെ റെക്ടറും സംയുക്ത ജൂബിലി ആഘോഷങ്ങളുടെ സംഘാടകനുമായ ഫാദര്‍ ആരോക്യസ്വാമി മൈക്കിള്‍ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.
സുവിഷേവത്ക്കരണം ഊര്‍ജ്ജിതപ്പെടുത്താനും വിശ്വാസികളുടെ ജീവിതം നവീകരിക്കുവാനുമായി തയ്യാറാക്കുന്ന വിപുലമായ ദശവര്‍ഷപദ്ധതി സീറോ മലബാര്‍സഭ, മലങ്കര സഭ എന്നിവരുമായി പങ്കുവച്ച് പ്രവര്‍ത്തിക്കുമെന്നും കര്‍ദ്ദിനാള്‍ ടോപ്പോ തന്‍റെ ആമുഖപ്രഭാഷണത്തില്‍ വ്യക്തമാക്കി.
അംഗങ്ങളായ 162 ഭാരതത്തിലെ മെത്രാന്മാരും, വിവിധി കമ്മിഷനുകളുടെ സെക്രട്ടറിമാറും, വിദഗ്ദ്ധരും ഉള്‍പ്പെടുന്ന സമ്മേളനം ലോകത്ത് 4-ാമത്തെ വലുപ്പമുള്ള ദേശീയ മെത്രാന്‍ സമിതിയാണ്.









All the contents on this site are copyrighted ©.