2013-02-07 18:21:11

ചാള്‍സ് ബൊറെമയോ
പ്രേഷിതമേഖലിയെ മാതൃക


7 ഫെബ്രുവരി 2013, വത്തിക്കാന്‍
വിശുദ്ധ ചാള്‍ ബൊറെമയോയുടെ സന്ന്യാസസമൂഹത്തിലെ അംഗങ്ങളുമായി ബനഡിക്ട് 16-ാമന്‍ പാപ്പാ കൂടിക്കാഴ്ച നടത്തി. ഫെബ്രുവരി 6-ാം തിയതി ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിനു ശേഷമാണ് ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുമെത്തിയ ചാള്‍സ് ബൊറെമേയോ സന്ന്യാസ സമൂഹത്തിന്‍റെ പ്രതിനിധി സംഘവുമായി പാപ്പ കൂടിക്കാഴ്ച നടത്തിയത്.

അജപാലന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്നും മാതൃകയാണ് വിശുദ്ധ ചാള്‍സ് ബൊറെമേയോ എന്നും, ക്രിസ്തു സ്നേഹത്താല്‍ പ്രചോദിതനായ വിശുദ്ധനായ മിലാനിലെ മെത്രാന്‍ പാവങ്ങളെ സ്നേഹക്കുകയും അവരെ അന്വേഷിച്ചറങ്ങുകയും ചെയ്തുകൊണ്ടുള്ള സുവിശേഷ ലാളിത്യത്തിലൂടെയാണ് സഭയെ വളര്‍ത്തിയതെന്ന് സന്ന്യാസ സഭയുടെ പുതിയ സുപ്പീരിയര്‍ ജനറല്‍ പോള്‍ സോത്തോപ്പിയെത്രാ അടക്കമുള്ള സംഘത്തെ പാപ്പ അനുസ്മരിപ്പിച്ചു.









All the contents on this site are copyrighted ©.