2013-02-06 17:52:31

കുടുംബം പൊതുനന്മയുടെ
അടിസ്ഥാന ഘടകവും
സ്വാഭാവിക സമൂഹവും


6 ഫെബ്രുവരി 2013, റോം
സഭ ആചരിക്കുന്ന വിശ്വാസവത്സരത്തിന്‍റെ പശ്ചാത്തലത്തിലാണ് കുടുംബങ്ങളുടെ അടിസ്ഥാന സ്വഭാവത്തെയും പ്രാധാന്യത്തെയുംകുറിച്ച് ഫെബ്രുവരി 5-ാം തിയതി ചൊവ്വാഴ്ച റോമിലില്‍ ഇറക്കിയ പ്രസ്താവനയില്‍ കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് പാലിയ പ്രതിപാദിച്ചത്. 2015-ല്‍ കത്തോലിക്കാ കൂടുംബങ്ങളുടെ 8-ാമത് ആഗോള സംഗമം അമേരിക്കയിലെ ഫിലാഡെല്‍ഫിയായില്‍ സമ്മേളിക്കുമെങ്കിലും, വിശ്വാസവത്സരത്തില്‍ ഒക്ടോബര്‍ 26, 27 തിയതികളില്‍ ആഗോളതലത്തിലുള്ള കുടുബങ്ങളുടെ പ്രതിനിധിസംഗമം പത്രോസിന്‍റെ പൂജ്യാവശിഷ്ടങ്ങള്‍ കുടികൊള്ളുന്ന സഭയുടെ സിരാകേന്ദ്രമായ വത്തിക്കാനില്‍ സംഗമിക്കുമെന്നും ആര്‍ച്ചുബിഷപ്പ് പാലിയ വെളിപ്പെടുത്തി.

വ്യക്തിമാഹാത്മ്യവാദത്തിന്‍റെ പ്രതിസംസ്ക്കാരം വളരുന്ന ഇന്നത്തെ സമൂഹത്തില്‍ കുടുബങ്ങളുടെ പ്രസക്തിയും പ്രാധാന്യവും യുവതലമുറയ്ക്ക് മനസ്സിലാക്കി കൊടുക്കത്തക്കവിധത്തില്‍ കുടുംബാവകാശങ്ങളുടെ പ്രമാണരേഖ charter of rights of families തയ്യാറാക്കി വിശ്വാസവത്സരത്തില്‍ പുറത്തിറക്കുമെന്നും ആര്‍ച്ചുബിഷപ്പ് പാലിയ പ്രസ്താവിച്ചു. മാനവികതയുടെ സ്പന്ദനമറിയുന്ന സഭ എന്നും കുടുംബബന്ധങ്ങളുടെ ലോലതയും, എന്നാല്‍ അഭേദ്യതയെക്കുറിച്ചും മനസ്സിലാക്കുന്നതു കൊണ്ടാണ് കടുംബാവകാശങ്ങളെക്കുറിച്ചുള്ള പ്രമാണരേഖ പ്രസിദ്ധീകരിക്കുന്നതെന്നും ആര്‍ച്ചുബിഷപ്പ് പാലിയ പ്രസ്താവിച്ചു. മനുഷ്യകുലത്തിന്‍റെ സാമൂഹ്യ സാംസ്ക്കാരിക ഗതിവിഗതികളില്‍ മാറ്റം വരുന്നുണ്ടെങ്കിലും ഇന്നും മനുഷ്യവ്യക്തിയുടെ സുരക്ഷയ്ക്കും അഭയത്തിനും വളര്‍ച്ചയ്ക്കും ആധാരം കുടുംബമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.









All the contents on this site are copyrighted ©.