2013-01-30 15:54:22

പരിസ്ഥിതി സംരക്ഷണം
ആവാസവ്യവസ്ഥിതിക്ക്
അനുയോജ്യമായിരിക്കണം


30 ജനുവരി 2013, മൂന്നാര്‍
പശ്ചിമഘട്ടത്തിന്‍റെ പരിസ്ഥിതി സംരക്ഷണം തദ്ദേശവാസികളുടെ
ആവാസവ്യവസ്ഥിതിക്ക് അനുയോജ്യമായിരിക്കണമെന്ന് സഭകളുടെ പ്രതിനിധി, ഫാദര്‍ സെബാസ്റ്റൃന്‍ കൊച്ചുപുരയ്ക്കല്‍ പ്രസ്താവിച്ചു. പശ്ചിമ ഘട്ടത്തിലെ ജനങ്ങളുടെ വികസന പദ്ധതികളെ നിരാകരിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷിക്കണ വിദഗ്ദ്ധ സമിതി (Western Ghats Ecology Expert Panel) മാധവ് ഗാഡ്ജിലിന്‍റെ നേതൃത്വത്തില്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് സഭാ പ്രതിനിധി ഫാദര്‍ സെബാസ്റ്റൃന്‍ കൊച്ചുപുരയ്ക്കല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

പരിസ്ഥിത സംരക്ഷണം നിഷ്ക്കര്‍ഷിക്കുമ്പോഴും, ജനങ്ങളുടെ ജീവിത വ്യവസ്ഥിതികളെയും തോട്ടവിള നാണ്യവിള എന്നിവയുടെ വകസനവും, ഈ പ്രദേശത്തെ വിനിമയ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാവശ്യമായ ‘സാറ്റലൈറ്റ് ടവര്‍’ എന്നിവ കണക്കിലെടുത്തുകൊണ്ടുള്ള സന്തുലിതമായ പ്രകൃതി സ്നേഹവും പരിസ്ഥിത സംരക്ഷണവുമാണ് കേരളത്തിന്‍റെ പശ്ചിമഘട്ടത്തിനാവശ്യമെന്ന്, സീറോ മലബാര്‍ സഭാ പ്രതിനിധി, ഫാദര്‍ കൊച്ചുപുരയ്ക്കല്‍ ചൂണ്ടിക്കാട്ടി.

പരിസ്ഥിതി ജനങ്ങളുടെ ഉത്തരവാദിത്തവും, ഒപ്പം അവകാശവുമാണെന്നും, വിളകള്‍ വര്‍ദ്ധിപ്പിക്കേണ്ടിടത്ത് വനസംരക്ഷണവും, വിനിമയ സൗകര്യത്തിനായി ടവര്‍ പണിയേണ്ടിടത്ത് പക്ഷി സംരക്ഷണവും പറയുന്നത് തദ്ദേശവാസികളുടെ ജീവിതം ദൂഷ്ക്കരമാക്കുന്ന പരിമിതമായ പരിസ്ഥിതി ദര്‍ശനമാണെന്ന് സഭാ പ്രതിനിധി കുറ്റപ്പെടുത്തി. ജനങ്ങളുടെ വാസവ്യവസ്ഥിതിക്ക് വിഘ്നമാകുന്ന
അപ്രായോഗികവും വികലവുമായ നിര്‍ദ്ദേശങ്ങള്‍ വയ്ക്കുന്ന ഗാഡ്ജില്‍ റിപ്പോര്‍ട്ടിനെ ഖണ്ഡിച്ചുകൊണ്ട് ജനങ്ങള്‍ പശ്ചിമഘട്ടത്തില്‍ പ്രതികരിക്കുമെന്നും സമ്മേളനം പ്രസ്താവിച്ചു.

Photo : Scenic beauty of Western Ghats as viewed from Moonnar Kerala









All the contents on this site are copyrighted ©.