2013-01-29 15:48:23

ശ്ലീവാപാത: ധ്യാനചിന്തകള്‍ തയ്യാറാക്കുന്നത് മറോണീത്താ പാത്രീയാര്‍ക്കീസ്


29 ജനുവരി 2013, വത്തിക്കാന്‍
വത്തിക്കാനില്‍ ഇക്കൊല്ലം ദുഃഖവെള്ളിയാഴ്ച്ച കുരിശിന്‍റെ വഴിയാചരണത്തിന് ധ്യാന ചിന്തകള്‍ തയ്യാറാക്കാന്‍ അന്ത്യോക്ക്യായിലെ മറോണിത്താ പാത്രിയാര്‍ക്കീസ് ബെച്ചറാ ബൗത്രോസ് റായിയെ മാര്‍പാപ്പ ക്ഷണിച്ചു. മാര്‍ച്ച് 29ാം തിയതി ദുഃഖവെള്ളിയാഴ്ച്ച, റോമിലെ വിശ്വപ്രസിദ്ധമായ കൊളോസിയത്തിലാണ് മാര്‍പാപ്പ കുരിശിന്‍റെ വഴി നയിക്കുന്നത്. 2012 സെപ്തംബറില്‍ (14-16) ലെബനോണിലേക്കു നടത്തിയ അപ്പസ്തോലിക പര്യടനത്തിന്‍റെ സ്മരണയിലാണ് മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവരെ പ്രതിനിധീകരിച്ച് കുരിശിന്‍റെ വഴിയുടെ ധ്യാന ചിന്തകള്‍ തയ്യാറാക്കാന്‍ മറോണീത്താ പാത്രിയാര്‍ക്കീസിനെ ക്ഷണിച്ചതെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. പാത്രിയാര്‍ക്കീസ് റായിയുടെ നേതൃത്വത്തില്‍ രണ്ട് ലെബനീസ് യുവപ്രതിനിധികളാണ് പരമ്പരാഗത രീതിയില്‍ ശ്ലീവാ പാതയുടെ പതിനാല് സ്ഥലങ്ങള്‍ക്കുവേണ്ടി ധ്യാന ചിന്തകള്‍ ഒരുക്കുന്നത്.








All the contents on this site are copyrighted ©.